image

19 Aug 2023 4:50 PM IST

Market

നിക്ഷേപകർക്കായി സേവന കേന്ദ്രം തുറന്ന്‌ സെബി

MyFin Desk

sebi opens service center for investors
X

Summary

  • സൂറത്തിലും, വഡോദരയിലുമാണ്‌ കേന്ദ്രങ്ങൾ തുടങ്ങിയത്.


നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയും എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും ചേർന്ന് സൂറത്തിലും, വഡോദരയിലും നിക്ഷേപ സേവന കേന്ദ്രം (ഐ.എസ്.സി) തുറന്നു.

പരാതികളുടെ രജിസ്ട്രേഷൻ, ആർബിട്രേഷൻ ഫയൽ ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, കെ വൈ സി അപ്‌ഡേറ്റ്, ഡീമാറ്റ് അക്കൗണ്ട് തുറക്കൽ, ട്രേഡിംഗ് അക്കൗണ്ട് ആക്റ്റിവേഷൻ തുടങ്ങിയവക്കുള്ള സഹായം, മൂലധന വിപണിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവയ്ക്ക് കേന്ദ്രം സഹായിക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങൾക്കും ഇടനിലക്കാർക്കുമെതിരെയുള്ള പരാതി നൽകാനും പരിഹരിക്കാനും നിക്ഷേപകരെ ഐ എസ് സി സഹായിക്കും.

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാനും അപകട സാധ്യതകള്‍ എങ്ങനെ ഒഴിവാക്കാമെന്നതിനെ കുറിച്ച് നിക്ഷേപകർക്കായി ബോധവൽക്കരണ സെഷൻ സംഘടിപ്പിക്കും. അംഗീകൃതമല്ലാത്ത മൊബൈൽ ട്രേഡിംഗ് ആപ്പുകളും നിയമവിരുദ്ധ സേവനങ്ങളും ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കും.

സെബി പരാതി പരിഹാര സംവിധാനത്തെ സൂചിപ്പിക്കുന്ന സ്‌കോർ സിസ്റ്റം നിക്ഷേപകരെ പരിചയപ്പെടുതും. നിക്ഷേപകർക്ക് അവരുടെ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാനും നിരീക്ഷിക്കാനും കഴിയുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഇത്.