24 March 2023 11:41 AM IST
Summary
11.26 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 13.50 പോയിന്റ് കുറഞ്ഞ് 57,911.78 ലും നിഫ്റ്റി 21.70 പോയിന്റ് നഷ്ടത്തിൽ 17,055 .20 ലുമാണ് വ്യാപാരം ചെയുന്നത്
ദുർബലമായ ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ തുടങ്ങി സൂചികകൾ. വിദേശ നിക്ഷേപകരുടെ പിൻ വാങ്ങൽ നഷ്ടത്തിൽ തുടരുന്നതിന് മറ്റൊരു കാരണമാണ്. റിലയൻസ് ഓഹരികൾ ഇന്നും ഇടിയുന്ന കാഴ്ചയാണ്.
സെൻസെക്സ് 123.03 പോയിന്റ് കുറഞ്ഞ് 57,802.25 ലും നിഫ്റ്റി 61.1 പോയിന്റ് ഇടിഞ്ഞ് 17,015.80 ലുമെത്തി.
11.26 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 13.50 പോയിന്റ് കുറഞ്ഞ് 57,911.78 ലും നിഫ്റ്റി 21.70 പോയിന്റ് നഷ്ടത്തിൽ 17,055 .20 ലുമാണ് വ്യാപാരം ചെയുന്നത്
സെൻസെക്സിൽ ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, നെസ്‌ലെ, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിലാണ്.
ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസ്, കൊടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക്ക് മഹീന്ദ്ര, എച്ച് സിഎൽ ടെക്ക്നോളജിസ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്.
ഐ ടി ഓഹരികളിൽ വാങ്ങൽ ഉള്ളതിനാൽ സൂചികകൾ ഇടിയുന്നതിനു ശമനമുണ്ട്.
ഏഷ്യൻ വിപണിയിൽ, സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്. വ്യാഴാഴ്ച യു എസ് വിപണി ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.20 ശതമാനം താഴ്ന്ന് ബാരലിന് 75 .76 ഡോളറായി.
വ്യാഴാഴ്ച സെൻസെക്സ് 289.31 പോയിന്റ് കുറഞ്ഞ് 57,925.28 ലും നിഫ്റ്റി 75 പോയിന്റ് ഇടിഞ്ഞ് 17,076.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപകർ വ്യാഴാഴ്ച 995.01 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.