26 Dec 2022 5:05 PM IST
Summary
- വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 988.49 പോയിന്റ് ഉയര്‍ന്ന് 60,833.78 ലേക്ക് എത്തിയിരുന്നു.
മുംബൈ: ഓഹരി വിപണികള്‍ ഇന്ന് ഒരു ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 721.13 പോയിന്റ് ഉയര്‍ന്ന് 60,566.42 ലും, നിഫ്റ്റി 207.80 പോയിന്റ് നേട്ടത്തോടെ 18,014.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 988.49 പോയിന്റ് ഉയര്‍ന്ന് 60,833.78 ലേക്ക് എത്തിയിരുന്നു.
എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ഐടിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നെസ് ലേ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, ഹീന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 3.63 ശതമാനം ഉയര്‍ന്ന് 83.92 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 706.84 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.