image

28 April 2023 4:51 PM IST

Stock Market Updates

വീണ്ടും 61,000 കടന്ന് സെന്‍സെക്സ്; 18,000 കടന്ന് നിഫ്റ്റി

MyFin Desk

വീണ്ടും 61,000 കടന്ന് സെന്‍സെക്സ്; 18,000 കടന്ന് നിഫ്റ്റി
X

Summary

  • സെന്‍സെക്സ് തുടര്‍ച്ചയായ അഞ്ചാം ദിനവും നേട്ടത്തില്‍
  • ഏറ്റവും വലിയ നേട്ടവുമായി വിപ്രൊ ഓഹരികള്‍
  • യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തില്‍


രാജ്യത്തെ ഓഹരി വിപണി സൂചികളില്‍ ഇന്നും മുന്നേറ്റം. സെൻസെക്സ് 460 പോയിൻറ് ഉയർന്ന് 61,000 ലേക്ക് തിരിച്ചെത്തിയപ്പോള്‍ നിഫ്റ്റി വെള്ളിയാഴ്ച 18,000 ലെവലിന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ അഞ്ചാം സെഷനിലാണ് സെന്‍സെക്സ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 463.06 പോയിന്റ് അഥവാ 0.76 ശതമാനം ഉയർന്ന് 61,112.44 എന്ന നിലയിലെത്തി. പകൽ സമയത്ത് ഇത് 560.08 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 61,209.46 എന്ന ഉയർന്ന നിലയിലെത്തിയിരുന്നു. ബ്രോഡ് എൻഎസ്ഇ നിഫ്റ്റി 149.95 പോയിന്റ് അഥവാ 0.84 ശതമാനം ഉയർന്ന് 18,065 ലാണ് വ്യാപാരം നിർത്തിയത്.

സെൻസെക്‌സ് പാക്കിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയ വിപ്രോ ഓഹരികള്‍ 2.89 ശതമാനം ഉയർന്നു. നെസ്‌ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ഐടിസി, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയും നേട്ടം കൊയ്തു.

നേരെമറിച്ച്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ടൈറ്റൻ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക് എന്നിവ 2.39 ശതമാനം വരെ നഷ്ടത്തിലേക്ക് പോയി.

ഏഷ്യൻ വിപണികളിൽ സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്. യൂറോപ്പിലെ ഇക്വിറ്റി വിപണികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.

അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഉയർന്ന് ബാരലിന് 78.72 ഡോളറിലെത്തി.