27 March 2023 4:45 PM IST
Summary
സെൻസെക്സ് 126.76 പോയിന്റ് ഉയർന്ന് 57 653.86 ലും, നിഫ്റ്റി 40.65 പോയിന്റ് വർധിച്ച് 16,985.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി, എസ്ബിഐ മുതലായ ഓഹരികളിൽ ഉണ്ടായ മുന്നേറ്റവും, യൂറോപ്യൻ വിപണികളിലെ മികച്ച തുടക്കവും സൂചികകൾ നേട്ടത്തോടെ അവസാനിക്കുന്നതിനു കാരണമായി.
സെൻസെക്സ് 126.76 പോയിന്റ് ഉയർന്ന് 57 653.86 ലും, നിഫ്റ്റി 40.65 പോയിന്റ് വർധിച്ച് 16,985.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 492.45 പോയിന്റ് ഉയർന്ന് 58,019.55 ലെത്തിയിരുന്നു.
സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി, സൺ ഫാർമ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൾട്രാ ടെക്ക് സിമന്റ്, ഇൻഫോസിസ്, കൊടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ ലാഭത്തിലാവസാനിച്ചു.
പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലായി.
ഏഷ്യൻ വിപണിയിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ചുവപ്പിലും, ജപ്പാൻ നേട്ടത്തിലും അവസാനിച്ചു.
യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ നേട്ടത്തോടെയാണ് വ്യാപാരം ചെയ്തിരുന്നത്. വെള്ളിയാഴ്ച യു എസ് വിപണി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.39 ശതമാനം കുറഞ്ഞ് ബാരലിന് 75.28 ഡോളറായി.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 1,720.44 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.