29 Aug 2023 12:23 PM IST
Summary
- 90% ഉയര്‍ന്നു ഷൂറ ഡിസൈന്‍സ് ലിമിറ്റഡ് ലിസ്റ്റ് ചെയ്തു
- പിരമിഡ് ടെക്നോപ്ലാസ്റ്റ് ലിസ്റ്റിംഗ് 13 % പ്രീമിയത്തില്‍
വജ്രങ്ങളുടെയും ആഭരണങ്ങളുടെയും നിര്‍മ്മാതാക്കളായ ഷൂറ ഡിസൈന്‍സ് ലിമിറ്റഡ് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ഇഷ്യു വിലയുടെ ഏതാണ്ട് ഇരട്ടിയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 48 രൂപയില്‍ നിന്ന് 90 ശതമാനം ഉയര്‍ന്നു 91.20 രൂപ എന്ന നിരക്കിലാണ് ലിസ്റ്റ് ചെയ്തത്.
ലിസ്റ്റിംഗിന് തൊട്ടുപിന്നാലെ, ഷൂറ ഡിസൈന്‍സ് ഓഹരി വില 5 ശതമാനം ഉയര്‍ന്നു അപ്പര്‍ സര്‍ക്യൂട്ടായ 95.76 രൂപയിലെത്തി.
പിരമിഡ് ടെക്നോപ്ലാസ്റ്റ് ലിസ്റ്റിംഗ് 13 % പ്രീമിയത്തില്‍
ബള്‍ക്ക് കണ്ടെയ്‌നറുകള്‍, എംഎസ് ഡ്രംസ്, പോളിമര്‍ അധിഷ്ഠിത ബള്‍ക്ക് പാക്കേജിംഗ് ഡ്രമ്മുകള്‍ എന്നിവയുടെ ഉത്പാദകരായ പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ഇഷ്യു വിലയായ 166 രൂപയില്‍ നിന്ന് 12.65 ശതമാനം പ്രീമിയത്തില്‍ 187 രൂപയില്‍ എന്‍ എസ് ഇയില്‍ ലിസ്റ്റ് ചെയ്തു.
ബിഎസ്ഇയില്‍, ഓഹരികള്‍ 11.45 ശതമാനം പ്രീമിയത്തില്‍ 185 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
ഉച്ചയ്ക്ക് 12 മണിക്ക് ലിസ്റ്റിംഗ് വിലയേക്കാള്‍ അഞ്ചു ശതമാനം ഇടിഞ്ഞ് 177.65 രൂപയിലാണ് ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.
55 ലക്ഷം ഓഹരികളുടെ പുതിയ ഓഹരികളും 37.20 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്ന ഇഷ്യൂവില്‍ നിന്ന് കമ്പനി 153.05 കോടി രൂപ സമാഹരിച്ചിരുന്നു.