image

11 Aug 2023 5:15 PM IST

Stock Market Updates

ഗെയിമിംഗ് ജിഎസ്ടിക്ക് ശേഷം തൊഴിലാളികളെ പിരിച്ചു വിട്ട് കമ്പനികൾ

MyFin Desk

companies lay off workers after gaming gst
X

ഇരുപത്തിയെട്ടു ശതമാനം ജിഎസ്ടിയുടെ ആഘാതം ഓൺലൈൻ ഗെയിമിംഗ് കമ്പനികളില്‍ പ്രതിഫലിച്ചു തുടങ്ങി. കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറച്ചു തുടങ്ങി. ഗെയിമിംഗ് യൂണികോൺ മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ) ഇന്ത്യൻ ടീമിലെ 350 -ഓളം പിരിച്ചുവിട്ടിട്ടുണ്ട്.

കവിൻ ഭാരതി മിത്തൽ സ്ഥാപിച്ച ഹൈക്കിന്‍റെ ഉടമസ്ഥതയിലുള്ള റഷ് ഗെയിമിംഗ് യൂണിവേഴ്‌സ് 55 പേരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരുടെ അഞ്ചിലൊന്നോളം വരുമിത്. ചെറു കിട ഗെയിമിംഗ് കമ്പനികൾ പലതും പ്രവർത്തനം നിർത്താനുള്ള ആലോചനയിലാണെന്നാണ് റിപ്പോർട്ടുകള്‍.

" ബിസിനസ്സ് എക്കാലത്തെയും മികച്ച നിലയിലാണ്, എന്നാൽ ജിഎസ്ടിയിലെ ഈ 400 ശതമാനം വർദ്ധനവ് വളരെ വലുതാണ്. അതിന്റെ ആഘാതം താങ്ങാന്‍ വയ്യ.", റഷിലെ തൊഴിലാളികലെ പിരിച്ചു വിടാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് ഹൈക്ക് സ്ഥാപകനും സിഇഒയുമായ കവിൻ ഭാരതി മിത്തൽ പറഞ്ഞു. ഹൈക്കിന്റെ മുഴുവൻ ടീമും വെബ് 3 ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ 'റഷ് ഗെയിമിംഗ് യൂണിവേഴ്‌സ്' വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രതിമാസം 5.2 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട് കൂടാതെ വിജയികൾക്ക് പ്രതിവർഷം 308 ദശലക്ഷം യുഎസ് ഡോളറിലധികം വിതരണം ചെയ്യുന്നു.

ഹൈക്കിലെ നിക്ഷേപകരിൽ ടെൻസെന്റ്, ഫോക്‌സ്‌കോൺ, ഭാരതി ഗ്രൂപ്പ്, ട്രൈബ് ക്യാപിറ്റൽ, പോളിഗോൺ, ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ, സീരിയൽ സംരംഭകൻ ഭവിൻ തുറഖിയ, ക്രെഡ് സ്ഥാപകൻ കുനാൽ ഷാ എന്നിവർ ഉൾപ്പെടുന്നു.

ക്വിസി പോലുള്ള ചെറിയ ഗെയിമിംഗ് സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ബിസിനസ്സ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.