31 Oct 2023 5:23 PM IST
Summary
- വണ്ടർല ഹോളിഡേയ്‌സ് ഓഹരികൾ വ്യാപാരവസാനം 0.82 ശതമാനം നഷ്ടം രേഖപ്പെടുത്തി
- കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇടിവ് തുടരുന്നു
- കരകയറാതെ കേരള ആയുർവേദ ഓഹരികൾ
ഒക്ടോബർ 31-ലെ വ്യാപാരം അവസാനിക്കുമ്പോൾ പത്തു ശതമാനം നേട്ടം നൽകി ഫാക്ട് ഓഹരികൾ. ഇന്നലത്തെ ക്ലോസിങ് പ്രൈസായ 687.35 രൂപയിൽ നിന്നും ഓഹരിയൊന്നിന് 68.7 രൂപ ഉയർന്ന് 756.05 രൂപയിൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ ഓഹരികൾ 1.8 ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്നും അനക്കമില്ലാതെ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിലെ ക്ലോസിങ് പ്രൈസായ 24.25 രൂപയിൽ തന്നെയാണ് ഇന്നും ഓഹരികൾ ക്ലോസ് ചെയ്തത്. ഇന്നത്തെ ഉയർന്ന വില 24.70 രൂപയും താഴ്ന്ന വില 24.05 രൂപയുമാണ്.
പിസിബിഎൽ ഓഹരികൾ മുന്നേറ്റം തുടരുന്നു. ഇന്ന് ഓഹരികൾ 2.36 ശതമാനം ഉയർന്നു. കഴിഞ്ഞ ഒരുആഴ്ച്ചയിൽ ഓഹരികൾ 4.87 ശതമാനം നേട്ടം നൽകി. ഇന്നലെ 52 ആഴ്ച്ചയിലെ ഉയർന്ന വില തോട്ട ജിയോജിത് ഓഹരികൾ ഇന്ന് 1.61 ശതമാനം ഉയർന്ന് 59.95 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽ റൂട്ടൽ ഓഹരികൾ 1.08 ശതമാനം നേട്ടത്തിൽ വ്യാപാരം നിർത്തി.
ബാങ്കിങ് മേഖലയിൽ നിന്ന് നേട്ടമൊന്നുമില്ലാതെ സൗത്ത് ഇന്ത്യൻ ബാങ്കും, ധനലക്ഷ്മി ബാങ്കും വ്യാപാരം അവസാനിച്ചപ്പോൾ സിഎസ്ബി ബാങ്ക് 0.24 ശതമാനവും ഫെഡറൽ ബാങ്ക് 0.18 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
52 ആഴ്ച്ചയിലെ ഉയർന്ന വിലയിലായിരുന്ന വണ്ടർല ഹോളിഡേയ്‌സ് ഓഹരികൾ വ്യാപാരവസാനം 0.82 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഇന്നലത്തെ ക്ലോസിങ് പ്രൈസായ 860.25 രൂപയിൽ നിന്നും 7.05 രൂപയുടെ ഇടിവിൽ ഓഹരികൾ 853.2 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇടിവ് തുടരുന്നു. ഇന്നലെ 2.85 ശതമാനം ഇടിഞ്ഞ ഓഹരികൾ ഇന്നും 0.72 ശതമാനം ഇടിവ് രേഖപ്പെടുത്തി. കരകയറാതെ കേരള ആയുർവേദ ഓഹരികൾ. കഴിഞ്ഞ ഒരുആഴ്ച്ചയിൽ കേരള ആയുർവേദ ഓഹരികൾ നിക്ഷേപകർക്ക് 16.85 രൂപയുടെ നഷ്ടമാണ് നൽകിയത്. ഇന്ന് ഓഹരികൾ രണ്ടു ശതമാനം ഇടിഞ്ഞ് 201.65 രൂപയിൽ ക്ലോസ് ചെയ്തു.