3 Oct 2023 6:30 PM IST
Summary
- ആറു എസ്എംഇ കോയമ്പനികളുടെ ഇഷ്യൂ ഇന്നവസാനിക്കും
- മുപ്പത് ഇരട്ടി അപേക്ഷകളോടെ വാലിയന്റ് ലബോറട്ടറീസ് ഇഷ്യൂ അവസാനിച്ചു
ഗോയൽ സാൾട്ട്
260 ഇരട്ടി അപേക്ഷകളോടെ ചെറുകിട ഇടത്തരം സംഭരംഭമായ ഗോയൽ സാൾട്ട് ഇഷ്യൂ അവസാനിച്ചു . ഇഷ്യു വഴി 18.63 കോടി രൂപ സ്വരൂപിക്കാനായിരുന്നു കമ്പനിയുടെ ലക്‌ഷ്യം. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 5-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഒക്‌ടോബർ 10-ന് ലിസ്റ്റ് ചെയ്യും.
2010-ൽ സ്ഥാപിതമായ ഗോയൽ സാൾട്ട് ലിമിറ്റഡ്,രാജസ്ഥാൻ സംസ്ഥാനത്തെ ഭൂഗർഭ ഉപ്പുവെള്ളത്തിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത ഉപ്പ് ശുദ്ധീകരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നു. ഗോയൽ സാൾട്ട് ലിമിറ്റഡ് ട്രിപ്പിൾ-റിഫൈൻഡ് ഫ്രീ-ഫ്ലോ അയോഡൈസ്ഡ് ഉപ്പ്, വ്യാവസായിക ഉപ്പ്, ഇരട്ട-ഫോർട്ടിഫൈഡ് ഉപ്പ്, ട്രിപ്പിൾ-റിഫൈൻഡ് ഹാഫ്-ഡ്രൈ ഉപ്പ് എന്നിവയാണ് മുഖ്യ ഉത്പന്നങ്ങള്‍. കമ്പനി അസംസ്കൃത വസ്തുക്കൾ പ്രധാനമായും പൊതുവിപണിയില്‍ നിന്നാണ് വാങ്ങുന്നത്, ഇത് അസംസ്കൃത ഉപ്പിന്റെ മൊത്തം ആവശ്യത്തിന്റെ 75 ശതമാനത്തോളം വരും. ബാക്കി അസംസ്കൃത വസ്തുക്കൾ പ്രൊമോട്ടർമാരുടെ നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്നും അവരുടെ ഉടമസ്ഥതയിലുള്ള ഉപ്പ് നിലത്തില്‍ നിന്നുമാണ് ശേഖരിക്കുന്നത്.
ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള മൂലധന ചെലവ്, ബ്രാൻഡ് സൃഷ്ടിക്കലും മാർക്കറ്റിംഗ് ചെലവുകളും, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
വൺക്ലിക്ക് ലോജിസ്റ്റിക്സ് ഇന്ത്യ ലിമിറ്റഡ്
ലോജിസ്റ്റിക് സേവന സ്ഥാപനമായ വൺക്ലിക്ക് ലോജിസ്റ്റിക്‌സ് ഇഷ്യൂവിനു 173 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. കമ്പനി ഇഷ്യൂ വഴി 9.91 കോടി രൂപ സ്വരൂപിച്ചു. ഓഹരികൾ ഒക്ടോബർ 11 എൻ എസ് ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
2017-ൽ സ്ഥാപിതമായ വൺക്ലിക്ക് ലോജിസ്റ്റിക്സ് ഇന്ത്യ ലിമിറ്റഡ് സംയോജിത ലോജിസ്റ്റിക് സേവനങ്ങളും പരിഹാര ദാതാക്കളുമാണ്. നോൺ-വെസൽ ഓപ്പറേറ്റിംഗ് കോമൺ കാരിയർ, ഓഷ്യൻ, എയർ ചരക്ക് ഫോർവേഡിംഗ് (ഫ്രൈറ്റ് ഫോർവേഡിംഗ്), ബൾക്ക് കാർഗോ ഹാൻഡ്ലിംഗ്, കസ്റ്റം ക്ലിയറൻസ്, അനുബന്ധ ലോജിസ്റ്റിക്സ്, ഗതാഗത സേവനങ്ങൾ തുടങ്ങയവ കമ്പനിയുടെ പ്രവർത്തന മേഖലകളാണ്.
വാലിയന്റ് ലബോറട്ടറീസ്
മുപ്പത് ഇരട്ടി അപേക്ഷകളോടെ വാലിയന്റ് ലബോറട്ടറീസ് ഇഷ്യൂ അവസാനിച്ചു. ഇഷ്യൂ വഴി 152.46 കോടി രൂപ സ്വരൂപിച്ചു. ബിഎസ് ഇയിലും എന്‍എസ് ഇയിലും ഒക്ടോബര്‍ ഒമ്പതിന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
1980ല്‍ മുംബൈയ്ക്കടുത്ത് പല്‍ഗഡിലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിക്ക് മികച്ച ഗവേഷണ വികസന സൗകര്യവുമുണ്ട്. കമ്പനി മുഖ്യമായും പാരസെറ്റമോള്‍ ബള്‍ക്ക് ഡ്രഗ് ഉല്‍പ്പാദനത്തിലാണ് ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത്. കമ്പനിയുടെ സ്ഥാപിതശേഷി പ്രവതിവര്‍ഷം 9000 ടണ്ണാണ്. പാരാസെറ്റമോള്‍ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃവസ്തുക്കള്‍ ചൈനയില്‍നിന്നും കംബോഡിയയില്‍നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
ഒക്ടോബര് അഞ്ചിന് അവസാനിക്കുന്ന പ്ലാസ വെയേഴ്സ് ഇഷ്യൂവിനു ഇതുവരെ 28 ഇരട്ടി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
മറ്റു ഐപിഓകളുടെ സബ്സ്ക്രിപ്ഷൻ വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു: