19 Sept 2025 4:32 PM IST
Summary
സെന്‍സെക്‌സ് 388 പോയിന്റ് ഇടിഞ്ഞു
ഓഹരി വിപണിയില്‍ മൂന്ന് ദിവസത്തെ വിജയക്കുതിപ്പിന് അവസാനം. സെന്‍സെക്‌സ് 388 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 25,350 ന് താഴെ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 387.73 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 82,626.23 ലും നിഫ്റ്റി 96.55 പോയിന്റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 25,327.05 ലും എത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളിലെ പുരോഗതിയും കഴിഞ്ഞ മൂന്നു ദിവസമായി വിപണിയെ ഉത്തേജിപ്പിച്ചിരുന്നു. ഈ കുതിപ്പാണ് ഇന്ന് അവസാനിച്ചത്.
ഉയര്‍ന്ന തലങ്ങളിലെ ലാഭ ബുക്കിംഗും ഐടി, എഫ്എംസിജി, സ്വകാര്യ ബാങ്കിംഗ് തുടങ്ങിയ പ്രധാന മേഖലകളിലെ വീഴ്ചയുമാണ് ഇടിവിന് കാരണമായത്.
അദാനി പോര്‍ട്ട്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ 1.13 ശതമാനം വരെ നേട്ടം കൈവരിച്ചു.
എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ട്രെന്റ്, ടൈറ്റന്‍ കമ്പനി, മഹീന്ദ്ര & മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഇവ 1.52 ശതമാനം വരെ ഇടിഞ്ഞു.
നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികകള്‍ യഥാക്രമം 0.04 ശതമാനത്തിന്റെയും 0.15 ശതമാനത്തിന്റെയും നേരിയ നേട്ടത്തോടെ അവസാനിച്ചു. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക മികച്ച പ്രകടനം കാഴ്ചവച്ചു, 1.28 ശതമാനം നേട്ടത്തോടെ അവസാനിച്ചു.
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 3,133 ഓഹരികളില്‍ 1,601 എണ്ണം മുന്നേറിയപ്പോള്‍ 1,427 എണ്ണം ഇടിഞ്ഞു, 105 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.