image

3 Oct 2023 6:03 PM IST

Stock Market Updates

740 കോടി രൂപ സമാഹരിക്കാൻ ആസാദ് എഞ്ചിനീയറിംഗ്

MyFin Desk

azad engineering to raise rs740 crore
X

Summary

  • എയ്‌റോസ്‌പേസ്, ഡിഫൻസ്, എനർജി വ്യവസായങ്ങൾക്കുള്ള ഘടകവസ്തുക്കള്‍ നിർമിക്കുന്നു
  • 500 കോടി രൂപയുടെ ഓഹരികൾ പ്രൊമോട്ടർമാർ വിൽക്കും


ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 740 കോടി രൂപ സമാഹരിക്കാൻ ആസാദ് എഞ്ചിനീയറിംഗ് കാപിറ്റൽ സെബിക്ക് കരട് പത്രിക സമർപ്പിച്ചു. ഡിആർഎച്ച്പി പ്രകാരം 240 കോടി രൂപയുടെ പുതിയ ഓഹരികളും 500 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഇതിൽ ഉൾപ്പെടുന്നു.

ഒഎഫ്എസ് വഴി പ്രൊമോട്ടർമാരായ രാകേഷ് ചോപ്ദാർ 170 കോടി രൂപയുടെ ഓഹരികളും,പിരമള്‍ സ്ട്രക്ചേർഡ് ക്രെഡിറ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ട് 280 കോടി രൂപയുടെ ഓഹരികളും ഡിഎംഐ ഫിനാൻസിന്റെ 50 കോടി രൂപയുടെ ഓഹരികളും വിൽക്കും.

പുതിയ ഇഷ്യൂകളിൽ നിന്നുള്ള തുക കമ്പനിയുടെ മൂലധന ചെലവുകൾക്കും കടം തിരിച്ചടവിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും.

എയ്‌റോസ്‌പേസ്, ഡിഫൻസ്, എനർജി, ഓയിൽ ആൻഡ് ഗ്യാസ് വ്യവസായങ്ങൾ, ഉയർന്ന എഞ്ചിനീയറിംഗ്ഘ തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഘടകവസ്തുക്കളാണ് കമ്പനിയുടെ ഉത്പന്നനിരയില്‍ ഉള്‍പ്പെടുന്നു. ടർബൈൻ എഞ്ചിനുകള്‍, പ്രതിരോധ, സിവിൽ വിമാനങ്ങൾ, ബഹിരാകാശ കപ്പലുകൾ, പ്രതിരോധ മിസൈലുകൾ, ന്യൂക്ലിയർ പവർ, ഹൈഡ്രജൻ, ഗ്യാസ് പവർ, ഓയിൽ, തെർമൽ പവർ തുടങ്ങിയവയ്ക്കുള്ള അനുബന്ധ ഘടകവസ്തുക്കളും കമ്പനി നിർമിക്കുന്നു.

ജനറൽ ഇലക്ട്രിക്, ഹണിവെൽ ഇന്റർനാഷണൽ, മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡ്, സീമെൻസ് എനർജി, ഈറ്റൺ എയറോസ്പേസ്, മാൻ എനർജി സൊല്യൂഷൻസ് എസ്ഇ എന്നിവ ആസാദ് എഞ്ചിനീയറിംഗ് ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.

കമ്പനിയുടെ വരുമാനം 2020 സാമ്പത്തിക വർഷത്തെ 124 കോടി രൂപയിൽ നിന്ന് സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ 27 ശതമാനം ഉയർന്നു 2023 സാമ്പത്തിക വർഷത്തിൽ 251.7 കോടി രൂപയായി ഉയർന്നു.