ഒക്ടോബർ 18 -ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്കിങ് മേഖല ഇന്ന് (ഒക്ടോബർ 19) നേട്ടത്തിൽ ക്ലോസ് ചെയ്തു.3.48 ശതമാനം ഉയർന്ന ധനലക്ഷ്മി ബാങ്ക് 29.75...
ഒക്ടോബർ 18 -ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്കിങ് മേഖല ഇന്ന് (ഒക്ടോബർ 19) നേട്ടത്തിൽ ക്ലോസ് ചെയ്തു.
3.48 ശതമാനം ഉയർന്ന ധനലക്ഷ്മി ബാങ്ക് 29.75 രൂപയിൽ വ്യാപാരം നിർത്തി. ഫെഡറൽ ബാങ്ക് 0.20 ശതമാനം, സിഎസ് ബി ബാങ്ക് 0.30 ശതമാനം, സൗത്ത് ഇന്ത്യ ബാങ്ക് 0.77 ശതമാനം വീതം ഉയർന്നു ക്ലോസ് ചെയ്തു.
വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ് ഓഹരികൾ അഞ്ചു ശതമാനം കയറി 123.3 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നലെ നഷ്ടത്തിൽ അവസാനിപ്പിച്ച ഫാക്ട് ഓഹരികൾ ഇന്ന് 0.25 ശതമാനം നേട്ടത്തിൽ 727.65 രൂപയിൽ ക്ലോസ് ചെയ്തു.
നേട്ടം വിടാതെ വ്യാപാരത്തിലിരിന്ന കേരള ആയുർവേദ ഓഹരികൾ ഇന്ന് 2.73 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ ക്ലോസിങായ 247.65 രൂപയിൽ നിന്ന് 17 രൂപയുടെ ഇടിവിൽ 240.90 രൂപയിലായിരുന്നു ക്ലോസിങ്.