image

27 Nov 2023 5:25 PM IST

Stock Market Updates

ഓഹരികൾ വിൽക്കുന്നത് തടഞ്ഞ് ബെയ്ജിംഗ് സ്റ്റോക്ക് എക്സ്ചേഞ്ച്

MyFin Desk

The Beijing Stock Exchange stopped selling shares
X

Summary

വിൽപ്പന ദീർഘകാലാടിസ്ഥാനത്തിലുള്ള ഓഹരികളുടെ മുന്നേറ്റത്തെ ഇല്ലാതാക്കുമെന്ന് റെഗുലേറ്റർ


ബെയ്ജിംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ പ്രധാന ഓഹരി ഉടമകളോട് ഓഹരികൾ വിൽക്കരുതെന്ന് റെഗുലേറ്റർ. അത്തരം വിൽപ്പന ദീർഘകാലാടിസ്ഥാനത്തിലുള്ള ഓഹരികളുടെ മുന്നേറ്റത്തെ ഇല്ലാതാക്കുമെന്ന് റെഗുലേറ്റർ ആശങ്കപ്പെടുന്നു. അതിനെ തുടർന്നാണ് ഈ നീക്കം.

ചൈനീസ് റെഗുലേറ്ററുടെ ചട്ടങ്ങൾ അനുസരിച്ചു ഒരു കമ്പനിയുടെ അഞ്ചു ശതമാനമോ അതിൽ കൂടുതൽ ഓഹരികൾ കൈവശമുള്ളതിനെയാണ് പ്രധാന ഓഹരിയുടമയായി കണക്കാക്കുക. അവരുടെ കൈവശമുള്ള ഓഹരികൾ വില്കണമെങ്കിൽ ആ രാജ്യത്തെ ഓഹരിവിപണികൾക്കുള്ള നിയമങ്ങൾക്കനുസരിച്ച്, ബന്ധപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചിൽ പൊതു ഫയലിംഗ് നടത്തേണ്ടതുണ്ട്. ഇത്തരം ഫയലിംഗുകൾ ബീജിംഗ് സ്റ്റോക്ക് എക്സ്ചേഞ്ച് നിരസിച്ചതായാണ് പുറത്തു വരുന്ന റിപോർട്ടുകൾ.

ഈ പുതിയ നയം എത്രകാലം നിലനിൽക്കുമെന്ന് വ്യക്തമല്ല. ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് ബീജിംഗ് സ്റ്റോക്ക് എക്സ്ചേഞ്ചും ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷനും മറുപടി നൽകിയില്ല.

ദീർഘകാലമായി പ്രവർത്തനരഹിതമായ ബീജിംഗ് വിപണിയെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ശേഷം തിങ്കളാഴ്ച രാവിലെ ബെയ്ജിംഗ് സ്റ്റോക്ക് എക്സ്ചേഞ്ച് 50 സൂചിക ഏകദേശം 10 ശതമാനം കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ച്ചയിൽ സൂചിക 21 ശതമാനം ഉയർന്നു.

മൊത്ത൦ 366 ബില്യൺ യുവാൻ (50 ബില്യൺ ഡോളർ) വിപണി മൂല്യമുള്ള 232 കമ്പനികളാണ് ബീജിംഗ് എക്സ്ചേഞ്ചിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ഷാങ്ഹായ് എക്സ്ചേഞ്ചിൽ മൊത്തം 47 ട്രില്യൺ യുവാൻ മൂല്യമുള്ള 2256 കമ്പനികണുള്ളത്. അതേസമയം ഷെൻ‌ഷെനിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഏകദേശം 3000 കമ്പനികളാണ്. ഇത്തിന്റെ മൊത്തം വിപണി മൂല്യം 31.9 ട്രില്യൺ യുവാൻ ആണ്. ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക ഈ മാസം 0.4 ശതമാനം ഉയർന്നപ്പോൾ ഷെൻ‌ഷെൻ കോമ്പോസിറ്റ് സൂചിക 0.8 ശതമാനം കുറഞ്ഞു.

($1 = 7.2111 ചൈനീസ് യുവാൻ)