image

17 Oct 2023 3:37 PM IST

Stock Market Updates

വിപണികളില്‍ കാളകളുടെ തിരിച്ചുവരവ്

MyFin Desk

sensex and nifty today | business news
X

Summary

തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ ഓഹരി വിപണികള്‍ ഇടിവിലായിരുന്നു


തുടര്‍ച്ചയായ മൂന്ന് വ്യാപാര സെഷനുകളിലും ഇടിവു രേഖപ്പെടുത്തിയ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടക്ക വ്യാപാരത്തില്‍ തന്നെ മികച്ച നേട്ടത്തിലേക്ക് മുന്നേറിയ സൂചികകള്‍ പിന്നീട് താഴ്ന്ന് ചാഞ്ചാട്ടം പ്രകടമാക്കിയെങ്കിലും നേട്ടം നിലനിര്‍ത്തി.

സെന്‍സെക്സ് 216.16 പോയിന്‍റ് (0.39 ശതമാനം) നേട്ടത്തോടെ 66428.09ലും നിഫ്റ്റി 79 .75 പോയിന്‍റ് (0.40 ശതമാനം) നേട്ടത്തോടെ 19811.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ടെക് മഹീന്ദ്ര, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക് എന്നീ ഓഹരികള്‍ മികച്ച നേട്ടം കൊയ്തപ്പോള്‍ ടാറ്റ മോട്ടോഴ്സ്, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ വലിയ ഇടിവ് നേരിട്ടു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്.തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.01 ശതമാനം ഇടിഞ്ഞ് ബാരലിന് 89.64 ഡോളറിലെത്തി.

തിങ്കളാഴ്ച സെൻസെക്‌സ് 115.81 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 66,166.93 എന്ന നിലയിലെത്തി. നിഫ്റ്റി 19.30 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 19,731.75 ലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 593.66 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്നും എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.