7 March 2026 10:28 AM IST
chris-wood-indian-stock-market-analysis-2025.jpg
Summary
മാസം 30,500 കോടിയുടെ SIP നിക്ഷേപം; വിദേശ നിക്ഷേപകർ തിരിച്ചെത്താൻ വിപണിയിൽ തിരുത്തൽ വേണമെന്ന് ഗ്രീഡ് ആൻഡ് ഫിയർ റിപ്പോർട്ട്.
വിദേശീയര്‍ തിരിച്ച് വരണമെങ്കില്‍ വിപണിയില്‍ വലിയ തിരുത്തല്‍ വരണമെന്ന് ക്രിസ് വുഡ്. വിപണിയുടെ ഗതി ഇനി നിശ്ചയിക്കുന്നത് വിദേശികളല്ലെന്നും പരാമര്‍ശം. ജെഫറീസിന്റെ ക്രിസ് വുഡ് ഗ്രീഡ് ആന്‍ഡ് ഫിയര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം ഇന്ത്യന്‍ വിപണിയുടെ ഗതി ഇനി നിശ്ചയിക്കുന്നത് ഇന്ത്യക്കാരുടെ തന്നെ നിക്ഷേപമാണെന്നാണ്. വിദേശ നിക്ഷേപകര്ജാഗ്രത പാലിക്കുമ്പോഴും, ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിക്ക് വലിയ സുരക്ഷാ കവചമാണ് ഒരുക്കുന്നത്.2025-ല്‍ മാത്രം 51 ബില്യണ്‍ ഡോളറാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയെത്തിയത്. മാസം തോറും എത്തുന്ന എസ്ഐപി നിക്ഷേപം 30,500 കോടി രൂപ കടന്നിരിക്കുന്നു. ഇതിനുപുറമെ നാഷണല്‍ പെന്ഷന് സിസ്റ്റം അഥവാ എന്‍പിഎസ് വഴി പ്രതിമാസം 1.4 ബില്യണ്‍ ഡോളറും വിപണിയിലേക്ക് എത്തുന്നു. അതായത്, വിദേശികള്‍ വിറ്റൊഴിയുന്ന ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ നിക്ഷേപകര്‍ സജ്ജമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിന് രണ്ട് സാധ്യതകളാണ് വുഡ് മുന്നോട്ടുവെക്കുന്നത്. വിപണിയില്‍ ഒരു വലിയ തിരുത്തല്‍ അല്ലെങ്കില്‍ ആഗോളതലത്തില്‍ ടെക് ഓഹരികളുടെ ആധിപത്യം കുറയണം. നിഫ്റ്റി അതിന്റെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഏകദേശം 6 ശതമാനത്തോളം താഴെ നില്ക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ മികച്ച കോര്‍പ്പറേറ്റ് വരുമാനം വിദേശികളെ വൈകാതെ ആകര്‍ഷിക്കുമെന്നും അദ്ദേഹം കരുതുന്നു.വിപണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത് കമ്പനികളുടെ മികച്ച പ്രകടനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പോര്‍ട്ട്ഫോളിയോയില്‍ ക്രിസ് വുഡ് മണപ്പുറം ഫിനാന്‍സിനെ മാറ്റി ടാറ്റ ക്യാപിറ്റലിനെ ഉള്‍പ്പെടുത്തി. ആഭ്യന്തര വളര്‍ച്ചയ്ക്കും കണ്‍സ്യൂമര്‍ ഫിനാന്‍സിനും നല്കുന്ന മുന്‍ഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
