11 Oct 2023 6:36 PM IST
Summary
കേരള ആയുർവേദ വ്യാപാരം അവസാനിപ്പിച്ചത് 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കായ 194.15 രൂപയിലാണ്
ഒക്ടോബർ 11 ലെ വ്യാപാരത്തില്‍ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തിയ (272 രൂപ) കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ 7.15 ശതമാനം ഉയർന്ന് 266.75 രൂപയില്‍ ക്ലോസ് ചെയ്തു. ഒക്ടോബർ 10 -ലെ ക്ലോസിങ് 248.95 രൂപയിരുന്നു.
കേരള ആയുർവേദ വ്യാപാരം അവസാനിപ്പിച്ചത് 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കായ 194.15 രൂപയിലാണ്. ഇന്നലത്തെ ക്ലോസിങ് വിലയേക്കാളും 4.97 ശതമാനം ഉയർന്നായിരുന്നു ക്ലോസിംഗ്. കല്യാണ്‍ ജ്വല്ലേഴ്സ് ഉയർച്ച രേഖപ്പെടുത്തി. 3.31 ശതമാനം ഉയർന്നു 271.2 എന്ന നിരക്കിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്
കൊച്ചിൻ ഷിപ്യാർഡ് നേരിയ താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ ക്ലോസിംഗായ 1048.60 രൂപയില്‍ നി്നും 0.06 ശതമാനം താഴ്ന്നു 1048 എന്ന രൂപയിലെത്തി.
ബാങ്കിങ് സെക്ടറിൽ നിന്ന് ഫെഡറൽ ബാങ്കും ധനലക്മി ബാങ്കും യഥാക്രമം 0.68, 1.32 ശതമാനം ഇടിവിൽ ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം ചുവടെ: