18 Aug 2023 5:58 PM IST
Summary
- 900.05 രൂപ ദിവസത്തിലെ താഴ്ന്ന നിരക്ക്.
- 987.70 രൂപ ദിവസത്തിലെ ഉയർന്ന നിരക്ക്.
കോൺകോർഡ് ബയോടെക് ഇഷ്യു വിലയായ 741 രൂപയെക്കാൾ എൻഎസ്‌ഇയിൽ ഓഹരി 27.23 ശതമാനം ഉയർന്ന് 942.8 രൂപയിൽ ക്ലോസ് ചെയ്തു. എൻ എസ ഇ യിൽ 2.42 കോടി ഓഹരികളുടെ കൈമാറ്റം നടന്നു.
ദിവസത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 900.05 രൂപയിലാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തെത്, ഒരു അവസരത്തിൽ 987.70 രൂപ (33.3 ശതമാനം ഉയർന്ന്) ഉയർന്നിരുന്നു.
ബിഎസ്ഇയിൽ 15.42 ലക്ഷം ഓഹരി കൈമാറ്റം നടന്നു. 27.11 ശതമാനം വർധിച്ച് 941.85 രൂപയിൽ ക്ലോസ് ചെയ്തു.
ഗുജറാത്തിലെ ഖേഡയിലുള്ള കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റ് III-ന് വേണ്ടി യുഎസ് എഫ്ഡിഎ നടത്തിയ പോസിറ്റീവ് പരിശോധനാ റിപ്പോർട്ടും ഓഹരിക്ക് താങ്ങായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ് എഫ്ഡിഎ) ജൂൺ 26 മുതൽ 30 വരെ പ്രസ്തുത നിർമാണ യൂണിറ്റിൽ പരിശോധന നടത്തിയിരുന്നു.