16 Feb 2024 5:30 PM IST
Summary
- നിഫ്റ്റിയുടെ ക്ലോസിങ് 22,000 ലെവലിന് മുകളിൽ
- ബ്രെൻ്റ് ക്രൂഡ് 0.83 ശതമാനം ഇടിഞ്ഞു
- എഫ്ഐഐകൾ വ്യാഴാഴ്ച അറ്റ വിൽപ്പനക്കാരായി
ആഭ്യന്തര വിപണി നാലാം ദിവസവും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 22,000 ലെവലിന് മുകളിലാണ് ക്ലോസ് ചെയ്തത്. സൂചികയിൽ എൽ ആൻഡ് ടി, ഇൻഫോസിസ്, എം ആൻഡ് എം ഓഹരികൾ മികച്ച നേട്ടം നൽകി.
സെൻസെക്‌സ് 376.26 പോയിൻ്റ് അഥവാ 0.52 ശതമാനം ഉയർന്ന് 72,426.64 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 129.95 പോയിൻ്റ് അഥവാ 0.59 ശതമാനം ഉയർന്ന് 22,040.70 പോയിൻ്റിൽ വ്യാപാരം അവസാനിച്ചു.
നിഫ്റ്റിയിൽ വിപ്രോ (4.73%), മഹിന്ദ്ര ആൻഡ് മഹിന്ദ്ര (3.99%), എസ്ബിഐ ലൈഫ് ഇൻഷുറൻസ് (3.14%), അദാനി പോർട്സ് (3.14%), ലാര്സണ് ആൻഡ് ടൂബ്രോ (2.62%) നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ് (-2.54%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (-0.94%), എസ്ബിഐ (-0.92%), ബ്രിട്ടനിയ (-0.74%), റിലയൻസ് (-0.68%) ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇലക്ട്രിക് വാഹന ഘടങ്ങളുടെ വിതരണത്തിനുള്ള കരാർ ജർമ്മൻ ഓട്ടോമോട്ടീവ് ഫോക്സ്‌വാഗൺ ഗ്രൂപ്പുമായി പ്രഖ്യാപിച്ചതിന് ശേഷം എം ആൻഡ് എം ഓഹരികൾ 3.96 ശതമാനം ഉയർന്ന് 1,835.55 രൂപയിലെത്തി.
ഏഷ്യയിൽ ജപ്പാൻ്റെ നിക്കി, ഹോങ്കോങ്ങിൻ്റെ ഹാങ് സെങ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ മികച്ച നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.
ചൈനീസ് പുതുവത്സര പ്രമാണിച്ച് വിപണികൾ ഇന്ന് അവധിയായിരുന്നു.
വ്യാഴാഴ്ച രാത്രി വ്യാപാരത്തിൽ അമേരിക്കൻ വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.83 ശതമാനം ഇടിഞ്ഞ് ബാരലിന് 82.17 ഡോളറിലെത്തി.
കഴിഞ്ഞ ദിവസം സെൻസെക്സ് 227.55 പോയിൻ്റ് അഥവാ 0.32 ശതമാനം ഉയർന്ന് 72,050.38 പോയിൻ്റിലും നിഫ്റ്റി 70.70 പോയിൻ്റ് അഥവാ 0.32 ശതമാനം ഉയർന്ന് 21,910.75 ലുമാണ് ക്ലോസ് ചെയ്തത്.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 3,064.15 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) വ്യാഴാഴ്ച അറ്റ വിൽപ്പനക്കാരായിരുന്നു.