image

16 Oct 2023 6:29 PM IST

Stock Market Updates

20% ഉയർന്നു ഫാക്ട് ഓഹരികൾ

MyFin Desk

20% ഉയർന്നു ഫാക്ട് ഓഹരികൾ
X

Summary

  • നേട്ടം തുടർന്ന് കേരള ആയുർവേദ.
  • പാദ ഫലത്തിന്റെ വിപരീതാമയി ഫെഡറൽ ബാങ്ക് ഓഹരികൾ
  • 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കല്യാൺ


കേന്ദ്ര പൊതുമേഖല സ്ഥാപനമായ എഫ്എസിടി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒക്ടോബർ 16 ന് 20 ശതമാനം ഉയർന്ന് 657.8 രൂപയിലാണ് ക്ളോസ് ചെയ്തത്. മുൻ ദിവസത്തെ(ഒക്ടോബർ-13) ക്ലോസിങായ 548.2 നിന്നും 110 രൂപയാണ് മെച്ചപ്പെട്ടത്.

കേരള ആയുർവേദ അഞ്ചു ശതമാനം ഉയർന്ന് 224.7 രൂപയിൽ വ്യാപാരം അവസാനിപ്ചിച്ചു. ഇത് 52 ആഴ്ച്ചയിലെ ഉയർന്ന വിലയാണ്.

എക്കാലത്തെയും ഉയർന്ന വില തൊട്ട കല്യാൺ ജ്വലേഴ്‌സ് 283.85 രൂപയിൽ ക്ളോസ് ചെയ്തു. ഒക്ടോബർ 13-ലെ ക്ലോസിങ് വിലയായ 274.4 രൂപയിൽ നിന്നും 3.44 ശതമാനം ഉയർച്ചയാണ് നേടിയത്. ഓഹരി വില ഒരവസരത്തില്‍ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 289 രൂപയിൽ എത്തിയിരുന്നു.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറൽ ബാങ്കിന്‍റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 35.54 ശതമാനം വർധിച്ച് 953.82 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 703.71 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈ- സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ മൊത്ത വരുമാനം മുൻവർഷം ഇതേ കാലയളവിലെ 4,630.30 കോടി രൂപയിൽ നിന്ന് 6,185.70 കോടി രൂപയായി ഉയർന്നു. രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഫെഡറൽ ബാങ്കിന് വിപരീതമായിരുന്നു വിപണിയിലെ കണക്ക്.മുൻ ദിവസത്തെ ക്ലോസിങ് പ്രൈസായ 149.4 രൂപയിൽ നിന്നും 0.57 ശതമാനത്തിന്റെ നേരിയ ഇടിവ് രേഖപ്പെടുത്തി 148.55 രൂപയിൽ വ്യാപാരം അവനിപ്പിച്ചു.

പിസിബിഎല്‍ ഒക്ടോബർ 17 -ന് രണ്ടാം ക്വാർട്ടർ ഫലം പുറത്തുവിടും.