image

11 May 2025 11:43 AM IST

Stock Market Updates

നിക്ഷേപം തുടര്‍ന്ന് എഫ്പിഐകള്‍; വിപണിയിലെത്തിയത് 14,167 കോടി രൂപ

MyFin Desk

fpi was withdrawn within three days
X

Summary

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആത്മവിശ്വാസം


വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് തുടരുന്നു. ഈ മാസം ഇതുവരെ എഫ്പിഐകള്‍ 14,167 കോടി രൂപ നിക്ഷേപിച്ചു. ആഗോളതലത്തിലെ അനുകൂല സൂചനകളും ശക്തമായ ആഭ്യന്തര അടിസ്ഥാന ഘടകങ്ങളും ഇതിന് പ്രധാന കാരണമായി.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സൈനിക സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വരവ് ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.

ഏപ്രിലില്‍ 4,223 കോടി രൂപയുടെ അറ്റ നിക്ഷേപം നടന്നതിനെ തുടര്‍ന്നാണ് ഈ പോസിറ്റീവ് മുന്നേറ്റം ഉണ്ടായതെന്ന് ഡെപ്പോസിറ്ററികളുമായുള്ള ഡാറ്റ വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനിടെയുള്ള ആദ്യത്തെ നിക്ഷേപമാണിത്.

ഇതിനുമുമ്പ്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) മാര്‍ച്ചില്‍ 3,973 കോടി രൂപയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയും ജനുവരിയില്‍ 78,027 കോടി രൂപയും പിന്‍വലിച്ചിരുന്നു. ഇന്ത്യന്‍ ഇക്വിറ്റിയിലേക്കുള്ള എഫ്പിഐ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നിരവധിഘടകങ്ങള്‍ സഹായിക്കുന്നു. ഡോളറിന്റെ മൂല്യത്തകര്‍ച്ച, യുഎസ്, ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വേഗത കുറയല്‍ എന്നിവയും ആഭ്യന്തരതലത്തില്‍ ഉയര്‍ന്ന ജിഡിപി വളര്‍ച്ച, പണപ്പെരുപ്പവും പലിശനിരക്കും കുറയല്‍ എന്നിവ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ഏപ്രിലില്‍ ഇന്ത്യയിലെ ഓഹരി വിപണികളില്‍ എഫ്പിഐ പ്രവര്‍ത്തനങ്ങളില്‍ കുത്തനെയുള്ള പുനരുജ്ജീവനം ഉണ്ടായി. മെയ് മാസത്തിലും ഈ കുതിപ്പ് തുടര്‍ന്നു.

അനുകൂലമായ ആഗോള സൂചനകളും ശക്തമായ ആഭ്യന്തര അടിസ്ഥാന ഘടകങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതാണ് ഈ പുതുക്കിയ ചലനാത്മകതയ്ക്ക് കാരണമായതെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റിന്റെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന ഉത്തേജകങ്ങളിലൊന്ന് യുഎസ്-ഇന്ത്യ വ്യാപാര കരാറിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതാണ്. കൂടാതെ, യുഎസ് ഡോളറിന്റെ ദുര്‍ബലതയും ഇന്ത്യന്‍ രൂപ ശക്തിപ്പെടുന്നതും ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ആസ്തികളില്‍ ആകര്‍ഷണം വര്‍ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രമുഖ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള മികച്ച ത്രൈമാസ വരുമാനം പോസിറ്റീവ് വികാരത്തിന് ആക്കം കൂട്ടുകയും ചെയ്തു.

'സമീപ ദിവസങ്ങളിലെ എഫ്പിഐ നിക്ഷേപത്തിന്റെ മുഖമുദ്ര അവരുടെ തുടര്‍ച്ചയായ വാങ്ങലായിരുന്നു. മെയ് 8 ന് അവസാനിച്ച 16 വ്യാപാര ദിവസങ്ങളില്‍ തുടര്‍ച്ചയായി എക്‌സ്‌ചേഞ്ചുകള്‍ വഴി അവര്‍ ഓഹരികള്‍ വാങ്ങി, മൊത്തം 48,533 കോടി രൂപയ്ക്ക്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ മെയ് 9 ന് അവര്‍ 3,798 കോടി രൂപയ്ക്ക് വിറ്റു,' ജിയോജിത് ഇന്‍വെസ്റ്റ്മെന്റിന്റെ വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.