15 May 2025 7:34 AM IST
Summary
- ഗിഫ്റ്റ് നിഫ്റ്റി 24,767 ലെവലിൽ വ്യാപാരം ആരംഭിച്ചു.
- വ്യാഴാഴ്ച ഏഷ്യൻ വിപണികൾ ഇടിവിലാണ്.
- യുഎസ് വിപണികൾ സമ്മിശ്രമായി അവസാനിച്ചു.
ഇന്ത്യൻ വിപണി ഇന്ന് പോസിറ്റീവായി തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുറന്നു. വ്യാഴാഴ്ച ഏഷ്യൻ വിപണികൾ ഇടിവിലാണ്. യുഎസ് വിപണികൾ സമ്മിശ്രമായി അവസാനിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 24,767 ലെവലിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 42 പോയിന്റിന്റെ പ്രീമിയം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു മികച്ച തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ഏഷ്യാബൺ വിപണികൾ വ്യാഴാഴ്ച ഇടിഞ്ഞു. ജപ്പാന്റെ നിക്കി 0.90% ഇടിഞ്ഞു, ടോപ്പിക്സ് സൂചിക 0.75% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.29% ഇടിഞ്ഞു. അതേസമയം ചെറുകിട ഓഹരികളെ ട്രാക്ക് ചെയ്യുന്ന കോസ്ഡാക്ക് 0.37% ഇടിഞ്ഞു. ഓസ്‌ട്രേലിയയുടെ എസ് ആൻറ് പി/എഎസ്‌എക്സ് 200 0.24% ഇടിഞ്ഞു. ഹോങ്കോങ്ങിൽ, ഹാങ് സെങ് സൂചിക 0.42% ഇടിഞ്ഞു, ചൈനയുടെ സിഎസ്‌ഐ 300 വലിയ മാറ്റമില്ലാതെ തുടർന്നു.
യുഎസ് വിപണി
ബുധനാഴ്ച യുഎസ് വിപണി സമ്മിശ്രമായി അവസാനിച്ചു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 89.37 പോയിന്റ് അഥവാ 0.21% ഇടിഞ്ഞ് 42,051.06 ലെത്തി. എസ് ആൻറ് പി 6.03 പോയിന്റ് അഥവാ 0.10% ഉയർന്ന് 5,892.58 ലെത്തി. നാസ്ഡാക്ക് 0.72% ഉയർന്നു. എൻവിഡിയയും ടെസ്‌ലയും 16% ഉയർന്നു. മെറ്റാ 11.3% ഉയർന്നു.ആമസോണും ആൽഫബെറ്റും 8% ഉയർന്നു
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 88 പോയിന്റ് നേട്ടത്തോടെ 24,666-ലും സെൻസെക്സ് 182 പോയിന്റ് ഉയർന്ന് 81,330 എന്ന നിലവാരത്തിലും വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, എറ്റേണൽ, ടെക് മഹീന്ദ്ര, മാരുതി, മഹീന്ദ്ര ആൻറ് മഹീന്ദ്ര, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഭാരതി എയർടെൽ എന്നി ഓഹരികളാണ് പ്രധാന നേട്ടമുണ്ടാക്കിയത്. അതേസമയം ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, പവർ ഗ്രിഡ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.സെക്ടര്‍ സൂചികകളിൽ ബാങ്ക് ഒഴികയുള്ള എന്ന മേഖലകളും നേട്ടത്തിലാണ്. ബിഎസ്‌ഇ മിഡ്‌ക്യാപ്പ് സൂചിക 1 ശതമാനവും സ്‌മോൾക്യാപ്പ് സൂചിക 1.6 ശതമാനവും ഉയർന്നു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,745, 24,800, 24,889
പിന്തുണ: 24,568, 24,513, 24,425
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,108, 55,277, 55,551
പിന്തുണ: 54,559, 54,390, 54,116
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മെയ് 14 ന് മുൻ സെഷനിലെ 0.85 ൽ നിന്ന് 0.89 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ്, തുടർച്ചയായ മൂന്നാം സെഷനിലും താഴേക്കുള്ള പ്രവണത തുടർന്നു. ഇന്നലെ 5.36 ശതമാനം താഴ്ന്ന് 17.23 ലെവലിൽ ക്ലോസ് ചെയ്തു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ബുധനാഴ്ച 932 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 316 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 85.36 ൽ എത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ടാറ്റ പവർ
2026 സാമ്പത്തിക വർഷത്തിൽ മൂലധനച്ചെലവായി 25,000 കോടി രൂപ ചെലവഴിക്കാൻ ടാറ്റ പവർ പദ്ധതിയിടുന്നു, കൂടാതെ ഉത്തർപ്രദേശിലെ രണ്ട് ഡിസ്കോമുകൾക്കായി ലേലം വിളിക്കാനും കമ്പനി താൽപ്പര്യപ്പെടുന്നുണ്ടെന്ന് സിഇഒ പ്രവീർ സിൻഹ പറഞ്ഞു.
അപ്പോളോ ഹോസ്പിറ്റൽസ്
ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ അപ്പോളോ 24|7, 'അപ്പോളോ 24|7 ഇൻഷുറൻസ് സർവീസസ്' എന്ന കമ്പനിയുമായി ഇൻഷുറൻസിലേക്ക് ചുവടുവെക്കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചു.
ഐഷർ മോട്ടോഴ്‌സ്
റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പന രേഖപ്പെടുത്തി. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 2,80,801 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.2% വളർച്ച.
ബാലു ഫോർജ്
ബാലു ഫോർജ് ഇൻഡസ്ട്രീസ് കഴിഞ്ഞ വർഷത്തെ നാലാം പാദത്തിലെ അറ്റാദായത്തിൽ 123% വാർഷിക വർധനവ് രേഖപ്പെടുത്തി. ഇത് 63 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28 കോടി രൂപയായിരുന്നു.
ബ്രിഗേഡ് എന്റർപ്രൈസസ്
നാലാം പാദത്തിൽ റിയൽറ്റി സ്ഥാപനമായ ബ്രിഗേഡ് എന്റർപ്രൈസസിന്റെ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 20% വർധനവ് രേഖപ്പെടുത്തി. ഇത് 246.8 കോടിയായി.
ശിൽപ മെഡികെയർ
ശിൽപ ഫാർമ ലൈഫ് സയൻസസിന്റെ യൂണിറ്റ്-1 യുഎസ് എഫ്ഡിഎയിൽ നിന്ന് എസ്റ്റാബ്ലിഷ്മെന്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് (ഇഐആർ) ലഭിച്ചതായി ശിൽപ മെഡികെയർ പറഞ്ഞു. സൈറ്റ് വോളണ്ടറി ആക്ഷൻ ഇൻഡിക്കേറ്റഡ് (വിഎഐ) ആയി തരംതിരിച്ചിരിക്കുന്നു.
എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പബ്ലിക് ഓഫർ വഴിയോ മറ്റ് കറൻസി വഴിയോ 3 ബില്യൺ ഡോളർ വരെ ഫണ്ട് സമാഹരണം പരിഗണിക്കും.