28 April 2025 7:29 AM IST
ആഗോള വിപണികൾ പോസിറ്റീവായി, ഗിഫ്റ്റ് നിഫ്റ്റി ശക്തമായ നിലയിൽ, ഇന്ത്യൻ വിപണി ഉയർന്ന് തുറക്കും
James Paul
Summary
- ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി തുറന്നു.
- ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു.
- കഴിഞ്ഞയാഴ്ച യുഎസ് ഓഹരി വിപണി കുതിച്ചുയർന്നു.
ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി തുറന്നു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകൾക്കിടയിൽ, ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. കഴിഞ്ഞയാഴ്ച യുഎസ് ഓഹരി വിപണി കുതിച്ചുയർന്നു.
ഈ ആഴ്ച, നിക്ഷേപകർ നാലാം പാദ ഫലങ്ങൾ, ഇന്ത്യ-പാകിസ്ഥാൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പ്രതിമാസ വാഹന വിൽപ്പന ഡാറ്റ, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, മറ്റ് പ്രധാന ആഗോള സൂചനകൾ എന്നിവ നിരീക്ഷിക്കും.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ വെള്ളിയാഴ്ച, ഇന്ത്യൻ ഓഹരി ഇടിഞ്ഞു. സെൻസെക്സ് 588.90 പോയിന്റ് അഥവാ 0.74% ഇടിഞ്ഞ് 79,212.53 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 207.35 പോയിന്റ് അഥവാ 0.86% ഇടിഞ്ഞ് 24,039.35 ൽ ക്ലോസ് ചെയ്തു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 24,232 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 93 പോയിന്റ് വർദ്ധന. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ തിങ്കളാഴ്ച ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 0.1% ഉയർന്നു. ജപ്പാന്റെ നിക്കി 0.82% നേട്ടമുണ്ടാക്കിയപ്പോൾ ടോപിക്‌സ് 1.11% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.32% ഉയർന്നു. കോസ്ഡാക്ക് 0.29% ഉയർന്നു.
വാൾ സ്ട്രീറ്റ്
യുഎസ് ഓഹരി വിപണി വെള്ളിയാഴ്ച ഉയർന്ന നിലയിൽ അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 20.10 പോയിന്റ് അഥവാ 0.05% കൂടി 40,113.50 ലും എസ് ആന്റ് പി 40.44 പോയിന്റ് അഥവാ 0.74% കൂടി 5,525.21 ലും ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 216.90 പോയിന്റ് അഥവാ 1.26% ഉയർന്ന് 17,382.94 ലും ക്ലോസ് ചെയ്തു.
ആൽഫബെറ്റ് ഓഹരികൾ 1.7% ഉയർന്നു. എൻവിഡിയ ഓഹരി വില 4.30% ഉയർന്നു. ഇന്റൽ ഓഹരി വില 6.7% ഇടിഞ്ഞു, ടെസ്ല ഓഹരി വില 9.80% ഉയർന്നു. എസ്എൽബി ഓഹരികൾ 1.2% ഇടിഞ്ഞു. ചാർട്ടർ കമ്മ്യൂണിക്കേഷൻസ് ഓഹരി വില 11.4% ഉയർന്നു.
പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,282, 24,404, 24,602
പിന്തുണ: 23,886, 23,764, 23,567
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,179, 55,456, 55,905
പിന്തുണ: 54,282, 54,005, 53,556
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ഏപ്രിൽ 25 ന് 0.87 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഇന്ത്യവിക്സ് തുടർച്ചയായ മൂന്നാം സെഷനിലും ഉയർന്നു. ഇത് 5.58 ശതമാനം ഉയർന്ന് 17.16 -ൽ എത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വെള്ളിയാഴ്ച 2,952 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 3,539 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപ
രൂപയുടെ മൂല്യം വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 8 പൈസ കുറഞ്ഞ് 85.41 എന്ന നിലയിൽ അവസാനിച്ചു.
സ്വർണ്ണ വില
സ്വർണ്ണ വില കുറഞ്ഞു. സ്പോട്ട് സ്വർണ്ണ വില 0.3% കുറഞ്ഞ് ഔൺസിന് 3,309.൩൧ ഡോളറിലെത്തി . ഏപ്രിൽ 22 ന് ബുള്ളിയൻ റെക്കോർഡ് ഉയരമായ 3,500.05 ഡോളറിലെത്തിയിരുന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.7% ഉയർന്ന് 3,320.30 ഡോളറിലെത്തി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
അൾട്രാടെക് സിമന്റ്, ആദിത്യ ബിർള സൺ ലൈഫ് എഎംസി, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, സിഎസ്ബി ബാങ്ക്, ഹെക്‌സാവെയർ, ഐഡിബിഐ ബാങ്ക്, ഐആർഎഫ്‌സി, ഒബ്‌റോയ് റിയാലിറ്റി, പിഎൻബി ഹൗസിംഗ് ഫിനാൻസ്, ടിവിഎസ് മോട്ടോർ കമ്പനി, കാസ്ട്രോൾ ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്, ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷൻസ്, ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്, ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ്, ഇൻഡെജീൻ, കെഫിൻ ടെക്‌നോളജീസ്, കെപിഐടി ടെക്‌നോളജീസ്, നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ്, യുസിഒ ബാങ്ക് എന്നിവ ഏപ്രിൽ 28 ന് അവരുടെ ത്രൈമാസ വരുമാനം പ്രഖ്യാപിക്കും.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിൽ നിന്ന് കമ്പനിക്ക് 90.08 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചു.
ഗെയിൽ ഇന്ത്യ
ലോജിസ്റ്റിക്സ് മേഖലയിൽ ദ്രവീകൃത പ്രകൃതിവാതകം (LNG) ഒരു ബദൽ ഇന്ധനമായി സ്വീകരിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിനായി കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (CONCOR) യുമായി കമ്പനി ഒരു ധാരണാപത്രം (MoU) ഒപ്പുവച്ചു.
ആക്സിസ് ബാങ്ക്
ബാങ്കിന്റെ ബോർഡിൽ ഡയറക്ടറായി മൂന്നാം തവണ കാലാവധി പൂർത്തിയാക്കുന്നതോടെ, 2025 ഓഗസ്റ്റ് 3 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, രാജീവ് ആനന്ദ് ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിക്കും.
എൻആർബി ബെയറിംഗ്സ്
ഉൽപ്പാദന ശേഷിയും ഗവേഷണ വികസനവും വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനി ഏകദേശം 200 കോടി രൂപ നിക്ഷേപിക്കും. സിലിണ്ടർ റോളർ ബെയറിംഗുകൾ, സൂചി റോളർ ബെയറിംഗുകൾ, ത്രസ്റ്റ്, കോമ്പിനേഷൻ ബെയറിംഗുകൾ, ടേപ്പർ റോളർ ബെയറിംഗുകൾ എന്നിവയുടെ ശേഷി വർദ്ധിപ്പിക്കുന്നതിലാണ് മൂലധന ചെലവ് ശ്രദ്ധ കേന്ദ്രീകരിക്കുക.
റിലയൻസ്
റിലയൻസിന്റെ നാലാം പാദ ലാഭക്ഷമതയിൽ ശക്തമായ വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (YoY) ലാഭം 2% വർദ്ധിച്ച് 19,407 കോടി രൂപയായി.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ മാർച്ച് പാദത്തിലെ സ്റ്റാൻഡലോൺ അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58% കുറഞ്ഞ് 304 കോടി രൂപയായി.
ഇന്ത്യ സിമന്റ്‌സ്
ഇന്ത്യ സിമന്റ്‌സ് മാർച്ച് പാദത്തിൽ 19 കോടി രൂപയുടെ സംയോജിത അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 50 കോടി രൂപയുടെ നഷ്ടമായിരുന്നു.