image

7 Jun 2024 5:00 PM IST

Stock Market Updates

വളർച്ചാ നിരക്ക് അനുമാനം ഉയർത്തി; വിപണിക്ക് ക്ലോസിങ് പുതിയ ഉയരത്തിൽ

MyFin Desk

വളർച്ചാ നിരക്ക് അനുമാനം ഉയർത്തി; വിപണിക്ക് ക്ലോസിങ് പുതിയ ഉയരത്തിൽ
X

Summary

  • എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
  • സെൻസെക്സും നിഫ്റ്റിയും 2 ശതമാനത്തിലധികം ഉയർന്നു
  • തുടർച്ചയായ എട്ടാം തവണയും റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തി


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2024-25 ലെ ജിഡിപി വളർച്ചാ അനുമാനം 7.2 ശതമാനമായി ഉയർത്തിയതിനെത്തുടർന്ന് ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് പുതിയ ഉയരത്തിൽ. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും 2 ശതമാനത്തിലധികം ഉയർന്നു.

സെൻസെക്‌സ് 1,618.85 പോയിൻ്റ് അഥവാ 2.16 ശതമാനം ഉയർന്ന് 76,693.36 ലും നിഫ്റ്റി 468.75 പോയിൻ്റ് അഥവാ 2.05 ശതമാനം ഉയർന്ന് 23,290.15 ലുമാണ് ക്ലോസ് ചെയ്തത്.

എം ആൻഡ് എം, വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, അൾട്രാടെക് സിമൻ്റ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവ നഷ്ടത്തിലായി.

എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചിക 3.37 ശതമാനം ഉയർന്നു. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, റിയാലിറ്റി സൂചികകൾ 2 ശതമാനം വീതം നേട്ടമുണ്ടാകി. ബാക്കിയുള്ള എല്ലാ സൂചികകളും ഒരു ശതമാനത്തിലധികം ഉയർന്നു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.2 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾക്യാപ് സൂചിക 2 ശതമാനം ഉയർന്നു.

മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ എട്ടാം തവണയും റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തി. പണപ്പെരുപ്പ പ്രവചനം 4.5 ശതമാനമായി നിലനിർത്തിക്കൊണ്ട് ആർബിഐ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം 7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ് എന്നിവ നേട്ടത്തിലും ടോക്കിയോയും ഹോങ്കോങ്ങും നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികളിൽ വ്യാഴാഴ്ച സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെൻ്റ് ക്രൂഡ് 0.04 ശതമാനം ഉയർന്ന് ബാരലിന് 79.95 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയർന്ന് 83.39 എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 6,867.72 കോടി രൂപയുടെ ഓഹരികൾ വിറ്റു.

സെൻസെക്സ് 692.27 പോയിൻ്റ് അഥവാ 0.93 ശതമാനം ഉയർന്ന് 75,074.51 ലും നിഫ്റ്റി 201.05 പോയിൻ്റ് അഥവാ 0.89 ശതമാനം ഉയർന്ന് 22,821.40 ലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.