image

25 Sept 2023 5:56 PM IST

Stock Market Updates

ഹൈ- ഗ്രീന്‍ കാര്‍ബണ്‍ ഇഷ്യൂവിനു 155 ഇരട്ടി അപേക്ഷ

MyFin Desk

ഹൈ- ഗ്രീന്‍ കാര്‍ബണ്‍ ഇഷ്യൂവിനു 155 ഇരട്ടി അപേക്ഷ
X

Summary

  • ജെ എസ് ഡബ്ള്യു ഇൻഫ്രാ ഇഷ്യുവിനു 0.42 അപേക്ഷകൾ ലഭിച്ചു
  • മാർക്കോ കേബിൾസ് ഇഷ്യൂവിനു 28.11 ഇരട്ടി അപേക്ഷകൾ കിട്ടി


ഹൈ- ഗ്രീന്‍ കാര്‍ബണ്‍

ഉപയോഗശൂന്യമായ ടയറുകള്‍ പുതുക്കി ഉപയോഗപ്പെടുത്തുന്ന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹൈ- ഗ്രീന്‍ കാര്‍ബണ്‍ ഇഷ്യൂവിന് ഇതുവരെ 155 ഇരട്ടി അപേക്ഷകളാണ് കിട്ടി. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഒക്ടോബർ 4-ന് ലിസ്റ്റ് ചെയ്യും. ഇഷ്യു വഴി 52.80 കോടി രൂപ സ്വരൂപിച്ചു.

ഇപ്പോള്‍ രാജസ്ഥാനില്‍ യൂണിറ്റുള്ള കമ്പനി സമാഹരിക്കുന്ന തുക ഉപയോഗിച്ച് മഹാരാഷ്ട്രയിൽ പ്രതിദിനം 100 ടണ്‍ ശേഷിയില്‍ പുതിയ മാനുഫാക്‌ചറിംഗ് യൂണിറ്റ് സ്ഥാപിക്കും. പ്രവർത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവയ്ക്കായും ഒരു ഭാഗം ഉപയോഗിക്കും.

കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ റിക്കവർഡ് കാർബൺ ബ്ലാക്ക് (ആർസിബി), സ്റ്റീൽ വയറുകൾ, ഇന്ധന എണ്ണ, സിന്തസിസ് ഗ്യാസ് എന്നിവ ഉൾപ്പെടുന്നു.

ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ കന്നി പബ്ളിക് ഇഷ്യുവിനു ഇതുവരെ 0.42 അപേക്ഷകൾ ലഭിച്ചു. റീറ്റെയ്ൽ വിഭാഗത്തിൽ നിന്ന് 1.37 അപേക്ഷയാണ് വന്നിട്ടുള്ളത്.

സെപ്റ്റംബർ 27ന് ഇഷ്യൂ അവസാനിക്കും. രണ്ടു രൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാന്‍ഡ് 113 -119 രൂപയാണ്. കുറഞ്ഞത് 126 ഓഹരികൾക്ക് അപേക്ഷിക്കണം.

ഇഷ്യൂവിലൂടെ 2,800 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അലോട്ട്‌മെന്റ് ഒക്ടോബർ 3ന് നടക്കും. ഓഹരികൾ ഒക്ടോബർ 6ന് ബിഎസ്ഇ, എൻഎസ്ഇ എക്സേചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. പതിമൂന്നു വർഷത്തിനുശേഷമാണ് ജെ എസ് ഡബ്ള്യു ഗ്രൂപ്പില്‍നിന്നൊരു കമ്പനി പണം സ്വരൂപിക്കാന്‍ മൂലധന വിപണിയിലെത്തുന്നത്.

അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ്

അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ് ഇഷ്യൂവിനു 0.06 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഫെസിലിറ്റി മാനേജ്‌മെന്റ് , ബിസിനസ് സപ്പോർട്ട് സേവനങ്ങള്‍ നൽകുന്ന കമ്പനിയുടെ ഇഷ്യൂ സെപ്റ്റംബർ 27-ന് അവസാനിക്കും. ഇഷ്യൂ വഴി 640 കോടി രൂപ സ്വരൂപി്ക്കും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 280 മുതൽ 300 രൂപയാണ്.

പ്രൊഡക്ഷൻ സപ്പോർട്ട് സേവനങ്ങൾ, സോഫ്റ്റ് സേവനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, വെയർഹൗസ് മാനേജ്മെന്റ്, ജനറൽ സ്റ്റാഫിംഗ് എന്നിവ ഉൾപ്പെടുന്നതാണ് ഫസിലിറ്റി മാനേജ്മെന്‍റ് സേവനങ്ങള്‍. കമ്പനി ഓഡിറ്റ്, അഷ്വറൻസ് സേവനങ്ങൾ, ജീവനക്കാരുടെ പശ്ചാത്തല പരിശോധനാ സേവനങ്ങൾ, എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ, വിൽപ്പന പ്രാപ്‌തമാക്കൽ തുടങ്ങിയ സേവനങ്ങൾ ഉപക കമ്പനിയായ മാട്രിക്സ് വഴി യുഡിഎസ് ലഭ്യമാക്കുന്നു.

മനോജ് വൈഭവ് ജെംസ്

ദക്ഷിണേന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായ മനോജ് വൈഭവ് ജെംസ് 'എൻ' ജ്വല്ലേഴ്‌സ് ഇഷ്യൂവിനു 0.58 മടങ് അപേക്ഷകൾ വന്നു.

270 കോടി രൂപയുടെ ഇഷ്യൂ സെപ്റ്റംബർ 26-ന് അവസാനിക്കും..ഓഹരികൾ ഒക്ടോബർ 6-ന് ബി‌എസ്‌യിലും എൻ‌എസ്‌യിലും ലിസ്റ്റ് ചെയ്യും.പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 204 - 215 രൂപയാണ്.

2003-ൽ സ്ഥാപിതമായ മനോജ് വൈഭവ് ജെംസ് 'എൻ' ജ്വല്ലേഴ്‌സ് ലിമിറ്റഡ് ദക്ഷിണേന്ത്യയിലെ പ്രാദേശിക ജ്വല്ലറി ബ്രാൻഡാണ്. സ്വർണ്ണം, വെള്ളി, വജ്രാഭരണങ്ങൾ, വിലപിടിപ്പുള്ള രത്നങ്ങൾ, മറ്റ് ആഭരണ ഉൽപ്പന്നങ്ങൾ എന്നിവ റീട്ടെയിൽ ഷോറൂമുകളിലൂടെയും വെബ്‌സൈറ്റ് വഴിയും കമ്പനി വില്പന നടത്തുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റീട്ടെയിൽ സ്റ്റോറുകളിലധികവും. ഓൺലൈൻ വഴി മൈക്രോ മാർക്കറ്റുകളിലുമെത്തുന്നു.

മംഗളം അലോയ്‌സ്

സ്റ്റെയിൻലെസ് സ്റ്റീൽ അധിഷ്ഠിത ഉൽപ്പന്നങ്ങള്‍ നിർമിക്കുന്ന മംഗളം അലോയ്‌സ് ഇഷ്യൂവിനു 5.33 ഇരട്ടി അപേക്ഷകൾ ലഭിച്ചു. 55 കോടി രൂപയുടെ ഇഷ്യു വഴി സ്വരൂപിച്ചത്. ഓഹരികൾ ഒക്ടോബര് അഞ്ചിന് എൻ‌എസ്‌ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

മുപ്പതിലധികം അന്തർദേശീയ ഗ്രേഡുകളിലും 3 എംഎം മുതൽ 400 എംഎം വരെ വലിപ്പത്തില്‍ എസ്എസ് ഇന്ഗോട്ട്, എസ്എസ് ബ്ലാക്ക് ബാർ, എസ്എസ് ബ്രൈറ്റ് റൗണ്ട് ബാർ, ബ്രൈറ്റ് ഹെക്സ് ബാർ, ബ്രൈറ്റ് സ്ക്വയർ ബാർ, ആംഗിൾ, പാട്ടി, ഫോർജിംഗ്സ്, ഫാസ്നറുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നു

സ്റ്റെയിൻലെസ് സ്റ്റീൽ സ്ക്രാപ്പ് ഉരുക്കി സ്റ്റെയിൻലെസ് സ്റ്റീൽ റൗണ്ടുകളിലേക്കും ഫ്ലാറ്റുകളിലേക്കും ശൈലി മാറ്റി തുടർന്ന് ഹീറ്റ് ട്രീറ്റ്മെന്റ് അനീലിംഗ് ഫർണസും ബ്രില്ല്യന്റ് ബാർ മെഷീനും ഉപയോഗിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ഇൻഗോട്ടുകൾ സൃഷ്ടിക്കുന്നു. 1988-ൽ ആരംഭിച്ച കമ്പനിയുടെ സ്ഥാപിത ശേഷി 25000 ടണ്ണാണ്.

മാർക്കോ കേബിൾസ് ആൻഡ് കണ്ടക്ടേഴ്സ്

മാർക്കോ കേബിൾസ് ആൻഡ് കണ്ടക്ടേഴ്സ് ഇഷ്യൂ വഴി 18.73 കോടി രൂപ സമാഹരിച്ചു. ഇന്നവസാനിച്ച (സെപ്തംബര് 25) ഇഷ്യൂവിനു 28.11 ഇരട്ടി അപേക്ഷകൾ കിട്ടി. എൻഎസ്ഇ എമെർജിൽ ഒക്ടോബർ 4 ഓഹരികൾ ലിസ്റ്റ് ചെയ്യും.

സോളാർ പവർ സിസ്റ്റം, 1+12 റിജിഡ് സ്ട്രാൻഡിംഗ് മെഷീൻ , കമ്പനിയുടെ മൂലധന ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങള്‍, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1989-ൽ സ്ഥാപിതമായ, മാർക്കോ കേബിൾസ് ആൻഡ് കണ്ടക്ടേഴ്സ് ലിമിറ്റഡ് ഇന്ത്യയിൽ വയറുകൾ, കേബിൾ വയറുകൾ, കണ്ടക്ടറുകൾ എന്നിവയുടെ നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്നു. സുമിത് സുഗനുമൽ കുക്രേജ, സുഗനുമൽ മംഗൻദാസ് കുക്രേജ, കോമൾ സുമിത് കുക്രേജ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.