16 Jun 2025 4:47 PM IST
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 677.55 പോയിന്റ് അഥവാ 0.84 ശതമാനം ഉയർന്ന് 81,796.15 ലും നിഫ്റ്റി 227.90 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 24,946.50 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, സൺ ഫാർമ എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം അൾട്രാടെക് സിമന്റ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എറ്റേണൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ എല്ലാ മേഖലകളും നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി, മെറ്റൽ, റിയൽറ്റി, ഓയിൽ & ഗ്യാസ് എന്നീ സൂചികകൾ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.9 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.4 ശതമാനവും ഉയർന്നു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിൽ എത്തി. യൂറോപ്യൻ വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച യുഎസ് വിപണികൾ താഴന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.81 ശതമാനം ഇടിഞ്ഞ് ബാരലിന് 73.63 ഡോളറിലെത്തി.