14 May 2025 4:16 PM IST
കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 200 പോയിന്റ് മുന്നേറി; രൂപയ്ക്ക് 10 പൈസയുടെ നേട്ടം
MyFin Desk
ഇന്നലത്തെ നഷ്‌ടങ്ങൾക്ക് അവസാനം കുറിച്ച് കൊണ്ട് ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 88 പോയിന്റ് (3.36%) നേട്ടത്തോടെ 24,666-ലും സെൻസെക്സ് 182 പോയിന്റ് (0.422%) ഉയർന്ന് 81,330 എന്ന നിലവാരത്തിലും ഇന്നത്തെ വ്യാപാരം പൂർത്തിയാക്കി. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെയും മൊത്തത്തിലുള്ള വിപണി മൂല്യം ഇന്ന് 4 ലക്ഷം കോടി വർധിച്ച് 435 ലക്ഷം കോടിയായി ഉയർന്നു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, എറ്റേണൽ, ടെക് മഹീന്ദ്ര, മാരുതി, മഹീന്ദ്ര & മഹീന്ദ്ര, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഭാരതി എയർടെൽ എന്നി ഓഹരികളാണ് പ്രധാന നേട്ടമുണ്ടാക്കിയത്. അതേസമയം ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, പവർ ഗ്രിഡ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
സെക്ടര്‍ സൂചികകളിൽ ബാങ്ക് ഒഴികയുള്ള എന്ന മേഖലകളും ഇന്ന് നേട്ടത്തിലാണ്. റിയാലിറ്റി, ഓയിൽ & ഗ്യാസ്, ടെലികോം, മീഡിയ, ഐടി, മെറ്റൽ സൂചികകൾ 1-2.5 ശതമാനം ഉയർന്നു.
ബിഎസ്‌ഇ മിഡ്‌ക്യാപ്പ് സൂചിക 1 ശതമാനവും സ്‌മോൾക്യാപ്പ് സൂചിക 1.6 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 5.35 ശതമാനം താഴ്ന്നു 17.23 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ ഉയർന്ന നിലയിൽ സ്ഥിരത കൈവരിച്ചപ്പോൾ ജപ്പാന്റെ നിക്കി 225 സൂചിക താഴ്ന്നു. യൂറോപ്പിലെ വിപണികൾ താഴ്ന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയത്. ചൊവ്വാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.13 ശതമാനം ഇടിഞ്ഞ് 65.88 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയർന്ന് 85.26 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.