image

29 May 2025 4:48 PM IST

Stock Market Updates

തിരിച്ചുകയറി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് കുതിച്ചു

MyFin Desk

തിരിച്ചുകയറി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് കുതിച്ചു
X

ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 320.70 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 81,633.02 ലും നിഫ്റ്റി 81.15 പോയിന്റ് അഥവാ 0.33 ശതമാനം ഉയർന്ന് 24,833.60 ലും വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ സൺ ഫാർമ, അദാനി പോർട്ട്സ്, എറ്റേണൽ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം ബജാജ് ഫിനാൻസ്, ഐടിസി, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്സ് എന്നി ഓഹരികൾ ഇടിവ് നേരിട്ടു.

സെക്ടര്‍ സൂചിക

സെക്ടര്‍ സൂചികകളിൽ റിയലിറ്റി സൂചികകയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. സൂചിക 1.21 ശതമാനം ഉയർന്നു. മെറ്റൽ 0.89 ശതമാനവും, ഐടി 0.79 ശതമാനവും ഉയർന്നു അതേസമയം എഫ്എംസിജി സൂചിക ഇടിവ് നേരിട്ടു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.48 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.39 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 8.86 ശതമാനം ഇടിഞ്ഞ് 16.42 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പിലെ വിപണികൾ ഉയർന്ന വ്യാപാരം നടത്തി. ബുധനാഴ്ച യുഎസ് വിപണികൾ താഴ്ന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.42 ശതമാനം ഉയർന്ന് 65.82 ഡോളറിലെത്തി.