image

4 Jun 2025 4:23 PM IST

Stock Market Updates

മൂന്ന് ദിവസത്തെ നഷ്ടക്കളി അവസാനിപ്പിച്ച് വിപണി; സെന്‍സെക്‌സ് 260 പോയിന്റ് ഉയര്‍ന്നു

MyFin Desk

market gains for fourth day
X

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 260.74 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന്‌ 80,998.25 ലും നിഫ്റ്റി 77.70 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന്‌ 24,620.20 ലും വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ എറ്റേണൽ 3.32 ശതമാനം ഉയർന്നു. ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് നേട്ടങ്ങൾ കൈവരിച്ച മറ്റ് ഓഹരികൾ. അതേസമയം ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റാൻ, ലാർസൺ & ട്യൂബ്രോ എന്നി ഓഹരികൾ ഇടിവ് നേരിട്ടു.

സെക്ടര്‍ സൂചിക

സെക്ടര്‍ സൂചികകളിൽ നിഫ്റ്റി റിയലിറ്റി മാത്രമാണ് ഇന്ന് നഷ്ട്ടം നേരിട്ടത്. സൂചിക 0.70 ശതമാനം ഇടിവ് നേരിട്ടു. അതേസമയം ടെലികോം, മെറ്റൽ, ഓയിൽ & ഗ്യാസ് സൂചികകൾ 0.5-1 ശതമാനം വരെ നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. ഇന്ത്യ വിക്സ് 4.89 ശതമാനം ഇടിഞ്ഞ്‌ 15.175 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി കുത്തനെ ഉയർന്നു. ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായിലെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിലെ ഹാങ് സെങ് എന്നിവയും നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.38 ശതമാനം ഉയർന്ന് ബാരലിന് 65.92 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപ 29 പൈസ ഇടിഞ്ഞ് 85.90 ൽ ക്ലോസ് ചെയ്തു.