31 July 2025 4:17 PM IST
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 296 പോയിന്റ് ഇടിഞ്ഞ് 81,185 ൽ ലും നിഫ്റ്റി 86 പോയിന്റ് ഇടിഞ്ഞ് 24,768 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ എറ്റേണൽ, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർ ഗ്രിഡ് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം ടാറ്റ സ്റ്റീൽ, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ എഫ്എംസിജി 1.4 ശതമാനം ഉയർന്നപ്പോൾ ഐടി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്‌യു ബാങ്ക്, ഫാർമ, റിയൽറ്റി, ടെലികോം എന്നിവ 0.5-1.8 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.7 ശതമാനം വീതം ഇടിഞ്ഞു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ താഴ്ന്ന് ക്ലോസ് ചെയ്തപ്പോൾ, ജപ്പാന്റെ നിക്കി 225 സൂചിക നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ ബുധനാഴ്ച ഏറെയും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.74 ശതമാനം ഇടിഞ്ഞ് ബാരലിന് 72.70 ഡോളറിലെത്തി.