11 Aug 2025 4:18 PM IST
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 746 പോയിന്റ് ഉയർന്ന് ഇടിഞ്ഞ് 80,604 ലും നിഫ്റ്റി 221 പോയിന്റ് ഉയർന്ന് 24,585 ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് ഓഹരികൾ
സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ മോട്ടോഴ്‌സ്, എറ്റേണൽ, ട്രെന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൾട്രാടെക് സിമന്റ് എന്നിവ എന്നിവ നേട്ടമുണ്ടാക്കി. അതേസമയം ഭാരത് ഇലക്ട്രോണിക്‌സ്, ഭാരതി എയർടെൽ, മാരുതി എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടര്‍ സൂചികകൾ
സെക്ടര്‍ സൂചികകളില്‍ കൺസ്യൂമർ ഡ്യൂറബിൾസ് ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നേട്ടം കൈവരിച്ചു. നിഫ്റ്റി ഫാർമ, മെറ്റൽ, ഓട്ടോ, ഓയിൽ & ഗ്യാസ്, പിഎസ്‌യു ബാങ്ക്, റിയാലിറ്റി എന്നിവ 0.5-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.35 ശതമാനവും ഉയർന്നു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായിലെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിലെ ഹാങ് സെങ്ങും നേരിയ തോതിൽ താഴ്ന്നപ്പോൾ, ജപ്പാനിലെ വിപണികൾക്ക് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ കൂടുതലും താഴ്ന്ന നിലയിലായിരുന്നു വ്യാപാരം. വെള്ളിയാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലായിരുന്നു.
ക്രൂഡ്/ രൂപ
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.45 ശതമാനം ഇടിഞ്ഞ് ബാരലിന് 66.29 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഇടിഞ്ഞ് 87.66 ൽ ക്ലോസ് ചെയ്തു.