11 Sept 2025 4:04 PM IST
Stock Market Updates
നേട്ടത്തിലെത്തി വിപണി, നിഫ്റ്റി 25000ന് മുകളില്‍; ബാങ്ക് ഓഹരികളില്‍ നേട്ടം
MyFin Desk
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 123 പോയിന്റ് ഉയർന്ന് 81,548 ലും നിഫ്റ്റി 32 പോയിന്റ് ഉയർന്ന് 25,005 ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് ഓഹരികൾ
നിഫ്റ്റി ഓഹരികളിൽ അദാനി എന്റർപ്രൈസസ്, ശ്രീറാം ഫിനാൻസ്, എൻടിപിസി, ആക്സിസ് ബാങ്ക്, പവർ ഗ്രിഡ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ബജാജ് ഓട്ടോ, ഇൻഫോസിസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ, ടൈറ്റൻ കമ്പനി എന്നിവ നഷ്ടത്തിൽ അവസാനിച്ചു.
സെക്ടര്‍ സൂചികകൾ
സെക്ടര്‍ സൂചികകളില്‍ ഓട്ടോ, ഐടി എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നേട്ടത്തിലെത്തി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 1.10 ശതമാനവും മീഡിയ സൂചിക 1.02 ശതമാനവും ഉയർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.14 ശതമാനം ഉയർന്നെങ്കിലും സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റ് ആയി അവസാനിച്ചു.