30 Aug 2023 1:54 PM IST
ക്രയോജനിക് ടാങ്ക് നിർമ്മാതാക്കളായ ഐനോക്‌സ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയിൽ പ്രാഥമിക കരടു രേഖകൾ ( ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ) സമർപ്പിച്ചു. നിലവിലുള്ള ഓഹരിയുടമകളില്‍ നിന്നും പ്രൊമോട്ടര്‍മാരില്‍ നിന്നുമുള്ള 2.21 കോടി ഓഹരികൾ വരെ വിൽക്കുന്നതിനുള്ള ഓഫര്‍ (ഒഎഫ്എസ്) ആണ് കമ്പനി മുന്നോട്ടു വച്ചിട്ടുള്ളത്.
സിദ്ധാർത്ഥ് ജെയിൻ, പവൻ കുമാർ ജെയിൻ, നയൻതാര ജെയിൻ, ഇഷിത ജെയിൻ, മഞ്ജു ജെയിൻ എന്നിവരാണ് ഒഎഫ്എസ്-ൽ ഓഹരികൾ വില്‍ക്കുന്നത്. ഇഷ്യു പൂർണ്ണമായും ഒഎഫ്എസ് ആയതിനാൽ, വഡോദര ആസ്ഥാനമായുള്ള കമ്പനിക്ക് ഐപിഒ-യിലൂടെ വരുമാനം ലഭിക്കില്ല, എല്ലാ തുകയും വിൽക്കുന്ന ഓഹരികളുടെ ഉടമകൾക്ക് പോകും.
മുൻനിര ക്രയോജനിക് ടാങ്ക് നിർമ്മാണക്കമ്പനികളില്‍ ഒന്നാണ് ഐനോക്‌സ് ഇന്ത്യ. ക്രയോജനിക് ഉപകരണങ്ങളുടെയും സിസ്റ്റങ്ങളുടെയും രൂപകല്പന, എഞ്ചിനീയറിംഗ്, നിർമ്മാണം, ഇൻസ്റ്റാലേഷൻ എന്നിവയ്ക്കാവശ്യമായ സമ്പൂർണ സൊലൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. കമ്പനിക്ക് 30 വർഷത്തെ പരിചയമുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസും ആക്സിസ് കാപ്പിറ്റലുമാണ് ഐപിഒയുടെ ബുക്ക് ലീഡ് മാനേജർമാർ.