image

3 Aug 2025 11:15 AM IST

Stock Market Updates

പലിശ നിരക്ക്, താരിഫ് വിപണിയെ നയിക്കുമെന്ന് വിദഗ്ധര്‍

MyFin Desk

market this week sep 02-08
X

Market this week (September 02-08)

Summary

  • ബ്ലൂ-ചിപ്പ് കമ്പനികളില്‍ നിന്നുള്ള ഒന്നാം പാദ വരുമാനം ശ്രദ്ധാ കേന്ദ്രമാകും
  • വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെടും


ഈ ആഴ്ച ഓഹരി വിപണികള്‍ ആര്‍ബിഐയുടെ പലിശ നിരക്ക് തീരുമാനം, ബ്ലൂ-ചിപ്പ് കമ്പനികളില്‍ നിന്നുള്ള ഒന്നാം പാദ വരുമാനം, താരിഫ് സംബന്ധമായ വാര്‍ത്തകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിശകലന വിദഗ്ധര്‍.

കൂടാതെ, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും ആഗോള ഓഹരി വിപണികളിലെ പ്രവണതകളും നിക്ഷേപകരുടെ വികാരത്തെ ബാധിക്കും.

'ആഭ്യന്തര തലത്തില്‍, എല്ലാ കണ്ണുകളും റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിലായിരിക്കും. പണപ്പെരുപ്പം, പണലഭ്യത, വളര്‍ച്ചാ വീക്ഷണം എന്നിവയെക്കുറിച്ചുള്ള കേന്ദ്ര ബാങ്കിന്റെ വ്യാഖ്യാനം അവിടെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. വരുമാനത്തിന്റെ കാര്യത്തില്‍, ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ മോട്ടോഴ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ ഫലങ്ങള്‍ മേഖലയുടെ ആക്കം നിര്‍ണ്ണയിക്കും,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണത്തിന്റെ എസ്വിപി അജിത് മിശ്ര പറഞ്ഞു.

എച്ച്എസ്ബിസി സേവനങ്ങളുടെയും കമ്പോസിറ്റ് പിഎംഐയുടെയും റിലീസ്, അസംസ്‌കൃത എണ്ണ വിലയിലെ ചലനം, വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള യുഎസില്‍ നിന്നുള്ള കൂടുതല്‍ വ്യാഖ്യാനങ്ങള്‍ എന്നിവയും വിപണംിയെ ബാധിക്കും - മിശ്ര കൂട്ടിച്ചേര്‍ത്തു.

വ്യാപാര സംബന്ധമായ ആശങ്കകളും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയും കഴിഞ്ഞ ആഴ്ച പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

'ഓഗസ്റ്റ് 6 ന് നടക്കാനിരിക്കുന്ന ആര്‍ബിഐ നയ യോഗം ഏറെ പ്രധാനപ്പെട്ടതാണ്' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് പ്രവേഷ് ഗൗര്‍ പറഞ്ഞു.

അതേസമയം, അദാനി പോര്‍ട്ട്‌സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ട്രെന്റ്, ടൈറ്റന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ നിഫ്റ്റി കമ്പനികള്‍ ഈ ആഴ്ച അവരുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്യും .ഇതും വിപണിയെ സ്വാധീനിക്കാന്‍ സ്ധ്യത ഏറെയാണ്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താനും റഷ്യയുമായുള്ള ഊര്‍ജ്ജ, പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിന് പിഴ ചുമത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. അതിനാല്‍ ഇത് ഹ്രസ്വകാലത്തേക്ക് വിപണി വികാരങ്ങളെ ബാധിച്ചുവെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

യുഎസ് താരിഫുകള്‍ ഏര്‍പ്പെടുത്തല്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ഇതുവരെയുള്ള സമ്മിശ്ര പാദ വരുമാന സീസണ്‍, എഫ്ഐഐ പിന്‍വലിക്കല്‍ എന്നിവ കാരണം ഇന്ത്യന്‍ ഓഹരി വിപണികള്‍ ഏകീകരണ രീതിയില്‍ തുടരുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ വെല്‍ത്ത് മാനേജ്മെന്റ് ഗവേഷണ വിഭാഗം മേധാവി സിദ്ധാര്‍ത്ഥ ഖേംകയും അഭിപ്രായപ്പെട്ടു. പറഞ്ഞു.

'മാക്രോ രംഗത്ത്, ശ്രദ്ധിക്കേണ്ട പ്രധാന ഡാറ്റയില്‍ ആര്‍ബിഐയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പലിശ നിരക്ക് തീരുമാനങ്ങള്‍, യുഎസിനും ഇന്ത്യയ്ക്കുമുള്ള സേവന പിഎംഐ എന്നിവ ഉള്‍പ്പെടുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.