2 Nov 2023 6:09 PM IST
Summary
നേട്ടത്തിലായിരുന്ന ജിയോജിത് ഓഹരികൾ ഇന്ന് വ്യാപാരവസാനം 0.46 ശതമാനത്തിന്റെ ഇടിവിൽ 64.25 രൂപയിലെത്തി.
നവംബർ 2-ലെ വ്യാപാരം അവസാനിക്കുമ്പോൾ തലേദിവസം നഷ്ടത്തിലായിരുന്ന ബാങ്കിങ് മേഖല നേട്ടത്തിൽ. ധനലക്ഷ്മി ബാങ്ക് 2.50 ശതമാനം ഉയർന്ന് 28.75 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 1.45 ശതമാനം ഉയർന്ന് 24.5 രൂപയിൽ വ്യാപാരം നിർത്തി. ഫെഡറൽ ബാങ്ക് 0.68 ശതമാനം ഉയർന്ന് 141.45 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 1.92 ശതമാനം നേട്ടത്തിൽ 324 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
നേട്ടത്തിലായിരുന്ന ജിയോജിത് ഓഹരികൾ ഇന്ന് വ്യാപാരവസാനം 0.46 ശതമാനത്തിന്റെ ഇടിവിൽ 64.25 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇന്ന് നേരെ തോതിൽ ഉയർന്നു. ഇന്നലത്തെ ക്ലോസിങ് പ്രൈസായ 947.15 രൂപയിൽ നിന്നും 0.36 ശതമാനം ഉയർന്ന് 950.6 രൂപയിലെത്തി. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇന്നും നേട്ടത്തിൽ. 0.27 ശതമാനം ഉയർന്ന് 298.15 രൂപയിൽ ക്ലോസ് ചെയ്തു.
ഫാക്ട് ഓഹരികൾ നഷ്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു. ഓഹരിയൊന്നിന് 2.44 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ക്ലോസിങ് വില 726.45 രൂപ. ഇത് നിക്ഷേപകർക്ക് 18.2 രൂപയുടെ നഷ്ടമാണ് നൽകിയത്.
പാദഫലത്തിന് ശേഷം രണ്ടാം ദിവസവും വി-ഗാഡ് ഓഹരികൾ ഇടിവിൽ. ഇന്നലത്തെ ക്ലോസിങ് പ്രൈസായ 298 രൂപയിൽ നിന്നും 0.87 ശതമാനം ഇടിഞ്ഞ് 295.4 രൂപയിൽ വ്യാപാരം നിർത്തിയത്.