14 Feb 2024 6:40 PM IST
Summary
- കിറ്റെക്സ് ഓഹരികൾ മൂന്ന് ശതമാന നേട്ടമുണ്ടാക്കി
- മണപ്പുറം ഫൈനാൻസ് ഓഹരികൾ 2.79 ശതമാനം ഉയർന്നു
- ഇടിവ് തുടരുകയാണ് ഫാക്ട് ഓഹരികൾ
ഫെബ്രുവരി 14 ലെ വ്യാപാരത്തിൽ കരകയറി ധാലക്ഷ്മി ബാങ്ക് ഓഹരികൾ. ഇടിവിലായിരുന്ന ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.96 ശതമാനം നേട്ടമുണ്ടാക്കി. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 41.35 രൂപയിൽ 2.05 രൂപ ഉയർന്ന ഓഹരികൾ 43.40 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 56.40 രൂപയും താഴ്ന്നത് 13.50 രൂപയുമാണ്. വിപണിയിൽ ഏകദേശം 76.81 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1045 കോടി രൂപയിലെത്തി.
മറ്റു ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 1.95 ശതമാനവും ഫെഡറൽ ബാങ്ക് 1.18 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാക് 0.70 ശതമാനവും സിഎസ്ബി ബാങ്ക് 0.09 ശതമാനവും ഉയർന്നു.
കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ മൂന്ന് ശതമാനം നേട്ടമുണ്ടാക്കി, ഓഹരികളുടെ ക്ലോസിങ് വില 257.30 രൂപ. മണപ്പുറം ഫൈനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 177.60 രൂപയിൽ നിന്ന് 2.79 ശതമാനം ഉയർന്ന് 182.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.40 വർദ്ധനവ് രേഖപ്പെടുത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.87 ശതമാനം നേട്ടത്തോടെ 1379.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികളും നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഇടിവ് തുടരുകയാണ് ഫാക്ട് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 2.45 താഴ്ന്ന് 744.60 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.11 ശതമാനത്തിന്റെ നഷ്ടത്തോടെ വ്യാപാരം നിർത്തി. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 0.61 ശതമാനം ഇടിവ് രേഖപ്പെടുത്തി. കേരളം ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.99 ശതമാനം ഇടിഞ്ഞു.