image

11 Dec 2023 5:30 PM IST

Stock Market Updates

കേരള കമ്പനികൾ ഇന്ന് ; നേട്ടത്തിൽ ഫാക്ട് ഓഹരികൾ

MyFin Desk

Fact Shares in Kerala companies today gain
X

Summary

  • നേട്ടം തുടർന്ന് മണപ്പുറം ഫൈനാൻസ്
  • ഇടിവ് തുടർന്ന് വണ്ടർലാ ഹോളിഡേയ്‌സ്
  • സൗത്ത് ഇന്ത്യൻ ബാങ്ക് 2.61 ശതമാനം ഉയർന്നു


ഡിസംബറിലെ രണ്ടാം വാരത്തിലെ ആദ്യ വ്യാപാരം അവസാനിക്കുമ്പോൾ നേട്ടത്തിൽ ഫാക്ട് ഓഹരികൾ. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 758.2 രൂപയിൽ നിന്നും 3.67 ശതമാനം ഉയർന്ന് 786.05 രൂപയിൽ ക്ലോസ് ചെയ്തു.

ഹാരിസൺ മലയാളം ഓഹരികൾ 3.27 ശതമാനം നേട്ടം നൽകി വ്യാപാരം അവസാനിപ്പിച്ചു. ക്ലോസിങ് വില 156.35 രൂപ. നേട്ടം തുടർന്ന് മണപ്പുറം ഫൈനാൻസ് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 163.85 രൂപയിൽ നിന്നും ഇന്നത്തെ വ്യാപാരവസാനം 1.37 ശതമാനം ഉയർന്ന ഓഹരികൾ 166.1 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽ ഓഹരികൾ 1.36 ശതമാനത്തിന്റെ ഉയർച്ചയോടെ വ്യാപാരം നിർത്തി. കോച്ചിങ്ങ് ഷിപ്യാർഡ് ഓഹരികൾ 1.09 ശതമാനമാണ് ഇന്നത്തെ വ്യാപാരത്തിൽ ഉയർന്നത്. ക്ലോസിങ് വില 1278.85 രൂപ.

ബാങ്കിങ് മേഖലയിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ദിവസത്തെ ക്ലോസിങ് വിലയായ 24.95 രൂപയിൽ നിന്നും 2.61 ശതമാനം ഉയർന്ന് 25.60 രൂപയിൽ വ്യാപാരം നിർത്തി. ധനലക്ഷ്മി ബാങ്ക് 1.02 ശതമാനം ഉയർന്നു. വ്യാപാരവസം ഓഹരികൾ 29.65 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 0.21 ശതമാനവും ഫെഡറൽ ബാങ്ക് 0.23 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.55 ശതമാനവും ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു.

വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ ഇടിവ് തുടരുന്നു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.21 ശതമാനം താഴ്ന്ന് 864.7 രൂപയിലെത്തി. കല്യാൺ ജ്വലേഴ്‌സ് ഓഹരികളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. വ്യാപാരവസാനം 1.65 ശതമാനം ഇടിവോടെ 318.25 രൂപയിൽ ക്ലോസ് ചെയ്തു.