image

1 Dec 2023 5:26 PM IST

Stock Market Updates

കേരള കമ്പനികൾ ഇന്ന്: സർവ്വകാല ഉയരത്തിൽ അപ്പോളോ, ആസ്റ്റർ

MyFin Desk

Kerala companies today are at all-time highs, Apollo and Aster
X

Summary

  • ഇടിവ് തുടർന്നിരുന്നു ഫാക്ട് ഓഹരികൾ ഉയർന്നു
  • കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 3.12 ശതമാനം ഇടിഞ്ഞു
  • മണപ്പുറം ഓഹരികൾ ഇടിവ് രേഖപ്പെടുത്തി


ഡിസംബറിലെ ആദ്യ ദിവസത്തെ വ്യാപാരം അവസാനിച്ചപ്പോൾ സർവ്വകാല ഉയരത്തിൽ അപ്പോളോ ടയേഴ്‌സ്. വ്യാപാരമധ്യേ ഓഹരികൾ ഏറ്റവും ഉയർന്ന വിലയായി 445.8 രൂപ തൊട്ടു. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് പ്രൈസിൽ നിന്നും 3.52 ശതമാനം ഉയർന്ന് 442.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു മാസത്തിൽ ഓഹരികൾ 12.4 ശതമാനം ഉയർന്നു. വർഷാരംഭം മുതൽ ഇന്ന് വരെ ഓഹരികൾ 30.4 ശതമാനവും നേട്ടമാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിൽ ഓഹരികൾ 35.7 ശതമാനം ഉയർന്നു.

ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ഇന്ന് വ്യപരമധ്യേ 424.4 രൂപ തൊട്ട് എക്കാലത്തെയും ഉയർന്ന വിലയിലെത്തി. വ്യാപാരം അവസാനിക്കുമ്പോൾ ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 382.4 രൂപയിൽ നിന്നും 4.93 ശതമാനം ഉയർന്ന് 401.25 രൂപയിൽ എത്തി.

ഇടിവ് തുടർന്നിരുന്നു ഫാക്ട് ഓഹരികൾ ഉയർന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിൽ 1.49 ശതമാനം ഇടിവ് രേഖപെടുത്തിയിരുന്ന ഓഹരികൾ ഇന്ന് മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 3 ശതമാനം ഉയർന്ന് 730.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൽ ഓഹരികൾ 3.46 ശതമാനം ഉയർന്ന് 273.75 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ മൂന്നു ശതമാനം നേട്ടം നൽകി 334.85 രൂപയിൽ വ്യാപാരം നിർത്തി.

ബാങ്കിങ് മേഖലയിൽ, ധനലക്ഷ്മി ബാങ്ക് 1.06 ശതമാനം ഉയർന്ന് 28.6 രൂപയിലും, ഫെഡറൽ ബാങ്ക് 0.95 ശതമാനം ഉയർന്ന് 148.75 രൂപയിലും, സൗത്ത് ഇന്ത്യൻ ബാങ്ക് 0.81 ശതമാനം ഉയർന്ന് 24.95 രൂപയിലും വ്യാപാരം നിർത്തിയപ്പോൾ സിഎസ്ബി ബാങ്ക് 1.04 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.31 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തി.

കൊച്ചിൻ ഷിപ്പ് യാഡ് ഓഹരികൾ 3.12 ശതമാനം ഇടിഞ്ഞ് 1258.5 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികളും ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. ക്ലോസിങ് വില 1450.75 രൂപ. ഇന്നലെ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട മണപ്പുറം ഓഹരികൾ ഇന്ന് വ്യാപാരാവസാനം 1.03 ശതമാനം ഇടിവ് രേഖപ്പെടുത്തി 162.7 രൂപയിൽ ക്ലോസ് ചെയ്തു.