16 Nov 2023 5:01 PM IST
52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് മണപ്പുറം ഫൈനാൻസ്: കേരള കമ്പനികളുടെ പ്രകടനം
MyFin Desk
Summary
- ഇടിവ് തുടർന്ന് കല്യാൺ ജ്വലേഴ്‌സ്
- രണ്ട് ശതമാനം ഉയർന്ന് കേരള ആയുർവേദ ഓഹരികൾ
നവംബർ 16-ലെ വ്യാപാരം അവസാനിക്കുമ്പോൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് മണപ്പുറം ഫൈനാൻസ്. വ്യാപാര മധ്യേ ഓഹരികൾ ഉയർന്ന വിലയായ 162.3 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 6.64 ശതമാനം ഉയർന്നു ഓഹരികൾ 160.5 രൂപയിൽ ക്ലോസ് ചെയ്തു.
ഇടിവ് തുടർന്ന് കല്യാൺ ജ്വലേഴ്‌സ്. ഇന്നലെ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ ഇന്ന് 4.94 ശതമാനം ഇടിഞ്ഞ് 313.5 രൂപയിൽ വ്യാപാരം നിർത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികളും ഇന്ന് 1.79 ശതമാനത്തിന്റെ നഷ്ടമാണ് നൽകിയത്. ഇന്നലത്തെ ക്ലോസിങ് വിലയായി 1098.25 രൂപയിൽ നിന്നും 19.65 രൂപയുടെ നഷ്ടം നൽകിയ ഓഹരികൾ 1078.6 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികളും ഇന്ന് ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികൾ 0.42 ശതമാനം ഇടിഞ്ഞ് 730.55 രൂപയിൽ ക്ലോസ് ചെയ്തു.
ഇടിവ് തുടർന്നിരുന്നു കേരള ആയുർവേദ ഓഹരികൾ ഇന്ന് വ്യാപാരവസാനം രണ്ട് ശതമാനം ഉയർന്ന് 233.9 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺ മലയാളം ഓഹരികൾ ഇന്ന് 4.24 ഉയർന്നു. ക്ലോസിങ് വില 150.4 രൂപ.
ബാങ്കിങ് മേഖലയിൽ നിന്നും ഫെഡറൽ ബാങ്ക് 0.03 ശതമാനം ഉയർന്ന് 150.2 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.20 ശതമാനവും സിഎസ്ബി ബാങ്ക് 0.54 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.49 ശതമാനവും ഇടിവ് രേഖപ്പെടുത്തി.