image

15 Nov 2023 5:29 PM IST

Stock Market Updates

നേട്ടത്തിൽ മണപ്പുറം ഫിനാൻസ്: കേരള കമ്പനികളുടെ പ്രകടനം

MyFin Desk

manappuram finance in gain, performance of kerala companies
X

Summary

  • കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇടിവിൽ.
  • നഷ്ടത്തിൽ ബാങ്കിങ് മേഖല


ഒരു ദിവസത്തെ അവധിക്ക് ശേഷം നവംബർ 15ന് വ്യാപാരം തുടർന്നപ്പോൾ മണപ്പുറം ഫിനാൻസ് 7.23 ശതമാനം ഉയർന്ന് 150.5 രൂപയ്ക്ക് ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിങ് പ്രൈസിൽ നിന്നും പത്തുരൂപ ഉയർന്നതാണിത്. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 156.55 രൂപയും താഴ്ന്നത് 99.4 രൂപയുമാണ്.

കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 1053.8 രൂപയിൽ നിന്നും 4.22 ശതമാനം ഉയർന്ന് 1098.25 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികളും 3.31 ശതമാനം ഉയർന്ന് 927.2 രൂപയിൽ വ്യാപാരം നിർത്തി.

കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇടിവിൽ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 337.2 രൂപയിൽ നിന്നും 2.19 ശതമാനം ഇടിഞ്ഞ് ഓഹരികൾ 329.8 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരിയൊന്നിന് 7.4 രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് നൽകിയത്. രണ്ട് ശതമാനത്തിന്റെ നഷ്ടമാണ് വ്യാപാരവസാനം കേരളം ആയുർവേദ നൽകിയത്.

നഷ്ടത്തിൽ ബാങ്കിങ് മേഖല. സൗത്ത് ഇന്ത്യൻ ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ വ്യാപാരം നിർത്തി. സിഎസ്ബി ബാങ്ക് 0.90 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.30 ശതമാനവും ഫെഡറൽ ബാങ്ക് 1.80 ശതമാനവും വ്യാപാരവസാനം ഇടിവ് രേഖപ്പെടുത്തി.