26 Sept 2023 6:22 PM IST
Summary
- ജെ എസ് ഡബ്ള്യു ഇൻഫ്രാ ഇഷ്യുവിനു 2.13 ഇരട്ടി അപേക്ഷകൾ
- ഡിജികോർ സ്റ്റുഡിയോസ് ഇഷ്യൂവിനു 66 ഇരട്ടി അപേക്ഷകൾ
ദക്ഷിണേന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായ മനോജ് വൈഭവ് ജെംസ് 'എൻ' ജ്വല്ലേഴ്‌സ് ഇഷ്യൂ ദിവസം അവസാനിക്കുമ്പോള്‍ ലഭിച്ചത് 2.25 മടങ് അപേക്ഷകൾ. 270 കോടി രൂപ ഇഷ്യൂ വഴി സമാഹരിച്ചു. ഓഹരികൾ ഒക്ടോബർ 6-ന് ബിഎസ്‌യിലും എൻഎസ്‌യിലും ലിസ്റ്റ് ചെയ്യും.
2003-ൽ സ്ഥാപിതമായ മനോജ് വൈഭവ് ജെംസ് 'എൻ' ജ്വല്ലേഴ്‌സ് ലിമിറ്റഡ് ദക്ഷിണേന്ത്യയിലെ പ്രാദേശിക ജ്വല്ലറി ബ്രാൻഡാണ്. സ്വർണ്ണം, വെള്ളി, വജ്രാഭരണങ്ങൾ, വിലപിടിപ്പുള്ള രത്നങ്ങൾ, മറ്റ് ആഭരണ ഉൽപ്പന്നങ്ങൾ എന്നിവ റീട്ടെയിൽ ഷോറൂമുകളിലൂടെയും വെബ്‌സൈറ്റ് വഴിയും കമ്പനി വില്പന നടത്തുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റീട്ടെയിൽ സ്റ്റോറുകളിലധികവും. ഓൺലൈൻ വഴി മൈക്രോ മാർക്കറ്റുകളിലുമെത്തുന്നു.
ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
ജെ എസ് ഡബ്ള്യു ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ ഇഷ്യുവിനു രണ്ടാം ദിവസം ഇതുവരെ 2.13 ഇരട്ടി അപേക്ഷകൾ ലഭിച്ചു. സെപ്റ്റംബർ 27ന് ഇഷ്യൂ അവസാനിക്കും. രണ്ടു രൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാന്‍ഡ് 113 -119 രൂപയാണ്.
ഇഷ്യൂവിലൂടെ 2,800 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അലോട്ട്‌മെന്റ് ഒക്ടോബർ 3ന് നടക്കും. ഓഹരികൾ ഒക്ടോബർ 6ന് ബിഎസ്ഇ, എൻഎസ്ഇ എക്സേചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. പതിമൂന്നു വർഷത്തിനുശേഷമാണ് ജെ എസ് ഡബ്ള്യു ഗ്രൂപ്പില്‍നിന്നൊരു കമ്പനി പണം സ്വരൂപിക്കാന്‍ മൂലധന വിപണിയിലെത്തുന്നത്.
അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ്
അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ് ഇഷ്യൂവിനു 0.16 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഫെസിലിറ്റി മാനേജ്‌മെന്റ് , ബിസിനസ് സപ്പോർട്ട് സേവനങ്ങള്‍ നൽകുന്ന കമ്പനിയുടെ ഇഷ്യൂ സെപ്റ്റംബർ 27-ന് അവസാനിക്കും. ഇഷ്യൂ വഴി 640 കോടി രൂപ സ്വരൂപി്ക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 280 - 300 രൂപയാണ്.
പ്രൊഡക്ഷൻ സപ്പോർട്ട് സേവനങ്ങൾ, സോഫ്റ്റ് സേവനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, വെയർഹൗസ് മാനേജ്മെന്റ്, ജനറൽ സ്റ്റാഫിംഗ് എന്നിവ ഉൾപ്പെടുന്നതാണ് ഫസിലിറ്റി മാനേജ്മെന്‍റ് സേവനങ്ങള്‍. കമ്പനി ഓഡിറ്റ്, അഷ്വറൻസ് സേവനങ്ങൾ, ജീവനക്കാരുടെ പശ്ചാത്തല പരിശോധനാ സേവനങ്ങൾ, എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ, വിൽപ്പന പ്രാപ്‌തമാക്കൽ തുടങ്ങിയ സേവനങ്ങൾ കമ്പനിയായ മാട്രിക്സ് വഴി യുഡിഎസ് ലഭ്യമാക്കുന്നു.
ഗോയൽ സാൾട്ട്
ഗോയൽ സാൾട്ട് ഇഷ്യൂവിനു ആദ്യ ദിവസം 7.71 ഇരട്ടി അപേക്ഷാൽ ലഭിച്ചു. ഇഷ്യൂ സെപ്റ്റംബർ 29-ന് അവസാനിക്കും. ഗോയൽ സാൾട്ട് ഐപിഒ പ്രൈസ് ബാൻഡ് 36-38 രൂപയാണ്. കുറഞ്ഞത് 3000 ഓഹരിക്ക് അപേക്ഷിക്കണം. ഇഷ്യു വഴി 18.63 കോടി രൂപ സ്വരൂപിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഒക്ടോബർ 10-ന് ലിസ്റ്റ് ചെയ്യും.
2010-ൽ സ്ഥാപിതമായ ഗോയൽ സാൾട്ട് ലിമിറ്റഡ്,രാജസ്ഥാൻ സംസ്ഥാനത്തെ ഭൂഗർഭ ഉപ്പുവെള്ളത്തിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത ഉപ്പ് ശുദ്ധീകരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നു.
ഇൻസ്‌പയർ ഫിലിംസ് ലിമിറ്റഡ്
2012-ൽ ആരംഭിച്ച ഇൻസ്‌പയർ ഫിലിംസ് ലിമിറ്റഡ് ടെലിവിഷൻ, ഡിജിറ്റൽ കണ്ടെന്റുകളുടെ നിർമ്മാണം, വിതരണം, പ്രദർശനം തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. ഇഷ്യൂവിന്റെ രണ്ടാം ദിവസം ഇതുവരെ ലഭിച്ചത് 33 മടങ് അപേക്ഷകളാണ്.
ചെറുകിട ഇടത്തരം സംരംഭമായ കമ്പനി ഇഷ്യൂ വഴി 21.23 കോടി രൂപ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇഷ്യൂ സെപ്റ്റംബർ 27-ന് അവസാനിക്കും. എൻഎസ്ഇ എമെർജിൽ ഒക്ടോബർ 6-ന് ലിസ്റ്റ് ചെയ്യും. ഓഹരിയുടെ പ്രൈസ് ബാൻഡ് 56-59 രൂപയാണ്.
അറേബ്യൻ പെട്രോളിയം
സെപ്റ്റംബർ 27-ന് അവസാനിക്കുന്ന അറേബ്യൻ പെട്രോളിയം ഇഷ്യൂവിനു 3.48 മടങ് അപേക്ഷകൾ ലഭിച്ചു. ഓഹരിയൊന്നിന് 70 രൂപയാണ് ഇഷ്യൂ വില. 20.24 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. . ഓഹരികൾ എൻഎസ്ഇ ഒക്‌ടോബർ 9-ന് എമെർജിൽ ലിസ്റ്റ് ചെയ്യും.
2006-ൽ സ്ഥാപിതമായ അറേബ്യൻ പെട്രോളിയം ലിമിറ്റഡ്, ഓട്ടോമൊബൈൽ, വ്യാവസായിക യന്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന സ്പെഷ്യാലിറ്റി ഓയിലുകൾ, കൂളന്റുകൾ മുതലായവ ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നു.
ന്യൂജൈസ ടെക്‌നോളജീസ് ലിമിറ്റഡ്
റീഫർബിഷെഡ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഡിസ്‌കൗണ്ട് വിലയിൽ നൽകുന്നു ന്യൂജൈസ ടെക്‌നോളജീസ് ലിമിറ്റഡ് ഇഷ്യൂ സെപ്റ്റംബർ 27-ന് അവസാനിക്കും. ഇഷ്യൂവിനു ഇതുവരെ ലഭിച്ചത് 0.98 മടങ് അപേക്ഷകളാണ്.
ഓഹരിയുടെ പ്രൈസ് ബാൻഡ് 44 - 47 രൂപയാണ്. കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം. ഇഷ്യൂവിലൂടെ 39.93 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. ഓഹരികൾ ഒക്ടോബർ 9-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ, പെരിഫെറലുകൾ എന്നിവ പോലുള്ള ഉപയോഗിച്ച ഗാഡ്‌ജെറ്റുകൾ കമ്പനി സംഭരിക്കുന്നു, അവ പുനർനിർമ്മിക്കുകയും അന്തിമ-ഉപഭോക്തൃ ബിസിനസുകൾക്കോ ചില്ലറ വിൽപ്പനയ്‌ക്കോ നേരിട്ട് വിൽക്കുകയും ചെയ്യുന്നു. നിലവിൽ, കമ്പനി അതിന്റെ പ്രധാന വരുമാന മോഡലായ ലാപ്‌ടോപ്പുകൾ, ക്രോംബുക്കുകൾ, ഡെസ്‌ക്‌ടോപ്പുകൾ, ക്രോംബോക്‌സുകൾ, മോണിറ്ററുകൾ, ആക്‌സസറികൾ (കീബോർഡ്, മൗസ്, വൈഫൈ, സ്‌പീക്കറുകൾ) എന്നിവയുടെ നേരിട്ടുള്ള വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നു.
ഡിജികോർ സ്റ്റുഡിയോസ്
ചെറുകിട ഇടത്തരം സംരംഭമായ വിഎഫ്എക്സ് കമ്പനി ഡിജികോർ സ്റ്റുഡിയോസ് ഇഷ്യൂവിനു 66 ഇരട്ടി അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇഷ്യു സെപ്റ്റംബർ 27-ന് അവസാനിക്കും ഇഷ്യൂ വഴി 30.48 കോടി രൂപ സമാഹരിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഓഹരിയുടെ പ്രൈസ് ബാൻഡ് 168-171 രൂപ. ഒക്ടോബർ 4-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
2000-ൽ സ്ഥാപിതമായ ഡിജികോർ സ്റ്റുഡിയോസ് ലിമിറ്റഡ് ഒരു വിഷ്വൽ ഇഫക്റ്റ് സ്റ്റുഡിയോയാണ്. സിനിമകൾ, വെബ് സീരീസ്, ടിവി സീരീസ്, ഡോക്യുമെന്ററികൾ, പരസ്യങ്ങള്‍ തുടങ്ങിയ മേഖലയ്ക്ക് കമ്പനി വിഷ്വൽ ഇഫക്‌റ്റ് സേവനങ്ങൾ നൽകുന്നു. തോർ: ലവ് ആൻഡ് തണ്ടർ, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ, ഗ്ലാസ് ഒനിയൻ: എ നൈവ്‌സ് ഔട്ട് മിസ്റ്ററി, ഡെഡ്‌പൂൾ, സ്റ്റാർ ട്രെക്ക്, ജുമാൻജി, സ്ട്രേഞ്ചർ തിംഗ്സ്, ദി ലാസ്റ്റ് ഷിപ്പ്, ടൈറ്റാനിക്, ഗോഷ് റൈഡർ: സ്പിരിറ്റ് ഓഫ് വെഞ്ചേൻസ്, ട്രാൻസ്ഫോർമർ: എയ്ജ് ഓഫ് എക്സ്ടൈൻഷ്യൻ, ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ: സ്‍വേഡ് ഓഫ് ഡെസ്ടിനി എന്നിവയാണ് ഡിജികോർ സ്റ്റുഡിയോയുടെ ശ്രദ്ധേയമായ സൃഷ്ടികളിൽ ചിലത്.
സാക്ഷി മെഡ്‌ടെക്ക്
ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളുടെയും കാബിനറ്റുകളുടെയും രൂപകൽപ്പന, പ്രോഗ്രാമിംഗ്, അസംബ്ലിങ്ങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സാക്ഷി മെഡ്‌ടെക്ക് ഇഷ്യുവിന് എട്ടിരട്ടി അപേക്ഷയാണ് ഇതുവരെ ലഭിച്ചത്. മൂലധന വിപണിയില്‍നിന്ന് 45.16 കോടി രൂപ സ്വരൂപിക്കുവാനാണഅ കമ്പനി ലക്ഷ്യമിട്ടിരുന്നത്.
ഇഷ്യൂ സെപ്റ്റംബർ 27-ന് അവസാനിക്കും. ഓഹരിയുടെ പ്രൈസ് ബാൻഡ് 92-97 രൂപയാണ്. ഓഹരികൾ എൻ എസ്ഇ എമെർജിൽ ഒക്ടോബർ 6-ന് ലിസ്റ്റ് ചെയ്യും.
2001-ൽ സ്ഥാപിതമായ സാക്ഷി മെഡ്‌ടെക് , മൈക്രോകൺട്രോളറുകൾ, പ്രോഗ്രാമബിൾ ലോജിക് കൺട്രോളറുകൾ, സ്കെട സിസ്റ്റങ്ങൾ ഉൾപ്പെടുന്ന ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളുടെയും കാബിനറ്റുകളുടെയും രൂപകൽപ്പന, പ്രോഗ്രാമിംഗ്, അസംബ്ലിങ്ങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. എലിവേറ്ററുകൾ, എയർ കംപ്രസ്സറുകൾ, നവീകരണ ഊർജ്ജ വ്യവസായം, എണ്ണ, വാതക പര്യവേക്ഷണ വ്യവസായം, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ മുതലായവയിൽ ഉപയോഗിക്കുന്നവയാണ് ഇലക്ട്രിക്കൽ കൺട്രോൾ പാനലുകളും കാബിനറ്റുകളും. കമ്പനിക്ക് മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്ന് നിർമ്മാണ യൂണിറ്റുകളുണ്ട്.