14 Aug 2024 4:45 PM IST
Summary
- കഴിഞ്ഞ രണ്ട് ദിവസത്തെ ഇടിവിനാണ് വിപണി വിരാമമിട്ടത്
- ഐടി ഒഴികെയുള്ള എല്ലാ സെക്ടറിൽ സൂചികകളും സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
- ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെ. കഴിഞ്ഞ രണ്ട് ദിവസത്തെ ഇടിവിനാണ് വിപണി വിരാമമിട്ടത്. ഐടി ഓഹരികളുടെ കുതിപ്പ് സൂചികകൾക്ക് കരുത്തേകി. നേട്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി ആദ്യ പകുതിയിൽ എല്ലാ നേട്ടങ്ങളും മായ്ച്ചു കളഞ്ഞു. രണ്ടാം പകുതിയിലെ വാങ്ങൽ നിഫ്റ്റിയെ 24,200 ന് അടുത്ത് എത്തിക്കാൻ സഹായിച്ചുവെങ്കിലും ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്.
സെൻസെക്‌സ് 149.85 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 79,105.88 ൽ ലും നിഫ്റ്റി 4.75 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 24,143.75 ൽ ക്ലോസ് ചെയ്തു.
സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അൾട്രാടെക് സിമൻ്റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, പവർ ഗ്രിഡ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
ഐടി ഒഴികെയുള്ള (1.5 ശതമാനം ഉയർന്നു) എല്ലാ സെക്ടറിൽ സൂചികകളും സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത്‌കെയർ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, റിയൽറ്റി, ഫാർമ, മീഡിയ എന്നിവ 0.5 ശതമാനം മുതൽ 1 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ എന്നിവ നേട്ടത്തിലും ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ മിക്ക നേട്ടത്തോടെയാണ് അവസാനിച്ചത്.
"യുഎസിൽ നിന്നുള്ള പ്രൊഡ്യൂസർ പ്രൈസ് ഇൻഫ്ലേഷൻ (പിപിഐ) സംഖ്യകൾ പണപ്പെരുപ്പം കുറയുന്നതിനെ സൂചിപ്പിക്കുന്നു. ഇന്ന് വരാനിരിക്കുന്ന സിപിഐ ഡാറ്റ ഇതിന് ശക്തി പകരും. സെപ്റ്റംബറിൽ ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ യുഎസ് വിപണി ഇന്നലെ മികച്ച നേട്ടം നൽകി" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. .
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,107.17 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,239.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.59 ശതമാനം ഉയർന്ന് ബാരലിന് 81.17 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.16 ശതമാനം ഉയർന്ന് 2512 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.95ൽ എത്തി.