16 March 2024 8:49 PM IST
Summary
- കഴിഞ്ഞ ആഴ്ച്ച എഫ്ഐഐകൾ 816.91 കോടി രൂപയുടെ ഓഹരികൾ വിറ്റു
- ബിഎസ്ഇ സ്മോൾക്യാപ് സൂചിക 6 ശതമാനം ഇടിഞ്ഞു
- നിഫ്റ്റി റിയൽറ്റി 9.4 ശതമാനം താഴ്ന്നു
പോയ വാരം ബെഞ്ച്മാർക്ക് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി നാലാഴ്ചയിലെ നേട്ടത്തിന് ശേഷമാണ് സൂചികകൾ ഇടിവിലേക്ക് നീങ്ങിയത്. സ്‌മോൾ ക്യാപ്, മിഡ്ഡ് ക്യാപ് ഓഹരികളുടെ വില്പന ഇടിവിന് കാരണമായി. സെൻസെക്‌സ് 1,475.96 അഥവാ 0.99 ശതമാനം താഴ്ന്ന് 72,643.43ലും നിഫ്റ്റി50 470.25 പോയിൻ്റ് അഥവാ 2.09 ശതമാനം ഇടിഞ്ഞ് 22,023.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച്ച സെക്ടറൽ സൂചികയിൽ നിഫ്റ്റി റിയൽറ്റി 9.4 ശതമാനവും നിഫ്റ്റി മീഡിയ 8.3 ശതമാനവും നിഫ്റ്റി പിഎസ്‌യു ബാങ്ക് 8 ശതമാനവും നിഫ്റ്റി മെറ്റൽ 6.8 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഐടി ഒരു ശതമാനം ഉയർന്നു.
വിദേശ നിക്ഷേപ സ്ഥാപനങൾ (എഫ്ഐഐ) 816.91 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങൾ (ഡിഐഐകൾ) 14,147.5 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
"മിഡ്, സ്മോൾ ക്യാപുകളോടുള്ള ജാഗ്രത വിപണിയെ അസ്ഥിരതിയിലാക്കി. എന്നിരുന്നാലും, ആഗോള ചരക്ക് വിലയിലെ മിതത്വവും 2025 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപിയുടെ ഉയർന്ന പരിഷ്ക്കരണവും ശക്തമായ ആഭ്യന്തര ഡിമാൻഡ് ഉയർത്തിക്കാട്ടുന്നു, ഇത് വിപണിയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ മേധാവി വിനോദ് നായർ പറഞ്ഞു.
ബിഎസ്ഇ സ്മോൾക്യാപ് സൂചിക 6 ശതമാനം ഇടിഞ്ഞതിനാൽ 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നഷ്ടമാണ് സൂചിക രേഖപ്പെടുത്തിയത്. ഇന്ത്യ പെസ്റ്റിസൈഡ്സ്, പൈസലോ ഡിജിറ്റൽ, ജെൻസോൾ എഞ്ചിനീയറിംഗ്, ജെടിഎൽ ഇൻഡസ്ട്രീസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷൻ, മഗല്ലനിക് ക്ലൗഡ്, ലാൻസർ, കണ്ടെയ്നേഴ്സ്, സൻമിത് ഇൻഫ്രാ, പാരാമൗണ്ട് കമ്മ്യൂണിക്കേഷൻസ്, ഡിബി റിയൽറ്റി, ക്രെസ്സൻഡ സൊല്യൂഷൻ, എച്ച്എൽവി, ജിആർഎം ഓവർസീസ് എന്നിവ 20 മുതൽ 40 ശതമാനം വരെ ഇടിഞ്ഞു.
ഹെർക്കുലീസ് ഹോയിസ്റ്റ്സ്, ആസ്ടെക് ലൈഫ് സയൻസസ്, സിഗ്നിറ്റി ടെക്നോളജീസ്, ഹേഗ്, ZF കൊമേഴ്സ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് ഇന്ത്യ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, പൂനവാല ഫിൻകോർപ്പ്, നൊവാർട്ടിസ് ഇന്ത്യ തുടങ്ങിയ ഓഹരികൾ പോയ വരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്.