image

24 May 2024 4:12 PM IST

Stock Market Updates

ചാഞ്ചാട്ടത്തിനൊടുവിൽ വിപണിക്ക് ഫ്ലാറ്റ് എൻഡ്

MyFin Desk

market ends flat after volatility
X

Summary

  • നിഫ്റ്റിയിലെ 50 ഓഹരികളിൽ 18 എണ്ണവും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 83.11 ലെത്തി
  • ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു


അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ ആഭ്യന്തര സൂചികകൾ ഫ്ലാറ്റായി ക്ലോസ് ചെയ്തു. സെൻസെക്‌സ് 7.65 പോയൻ്റ് അഥവാ 0.01 ശതമാനം താഴ്ന്ന് 75,410.39ലും നിഫ്റ്റി 10.60 പോയൻ്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 22,957.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1467 ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു, 1875 ഓഹരികൾ ഇടിഞ്ഞു, 89 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിലെ 50 ഓഹരികളിൽ 18 എണ്ണവും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ബിപിസിഎൽ, ഭാരതി എയർടെൽ, കോൾ ഇന്ത്യ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്‌സ് ആൻഡ് സെസ്, ടിസിഎസ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, കാപ്പിറ്റൽ ഗുഡ്‌സ്, ടെലികോം, മീഡിയ എന്നിവ 0.5-2 ശതമാനം വരെ ഉയർന്നു. നിഫ്റ്റി എഫ്എംസിജി, ഹെൽത്ത് കെയർ, ഐടി, മെറ്റൽ, റിയാലിറ്റി എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു. സ്മോൾക്യാപ് സൂചിക 0.2 ശതമാനം ഇടിഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തുടർന്ന് കൊണ്ടിരുന്ന വില്പനയ്ക്ക് ശേഷം വ്യാഴാഴ്ച 4,670.95 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 83.11 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.09 ശതമാനം താഴ്ന്ന് 2335 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.76 ശതമാനം ഉയർന്ന് ബാരലിന് 80.74 ഡോളറിലെത്തി.

വ്യാഴാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.

വ്യാഴാഴ്ച സെൻസെക്സ് 1,196.98 പോയിൻ്റ് അഥവാ 1.61 ശതമാനം ഉയർന്ന് 75,418.04 ലും നിഫ്റ്റി 369.85 പോയിൻ്റ് അഥവാ 1.64 ശതമാനം ഉയർന്ന് 22,967.65 ലുമാണ് ക്ലോസ് ചെയ്തത്.