image

3 Jun 2024 10:30 AM IST

Stock Market Updates

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ റെക്കോഡിട്ട് വിപണി; സൂചികകൾ താണ്ടിയത് പുത്തൻ ഉയരം

MyFin Desk

market hits record after exit poll results
X

Summary

  • മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും പുതിയ റെക്കോർഡ് ഉയരങ്ങളിൽ
  • നിഫ്റ്റിയിലെ 48 ഓഹരികളും നേട്ടത്തിലാണ്
  • 13 പ്രധാന സെക്ടറൽ സൂചികകൾ പച്ചയിലാണ്


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് പുത്തൻ റെക്കോഡിൽ. എക്സിറ്റ് പോൾ ഫലങ്ങളാണ് വിപണിക്ക് ബലമായത്. ഭരണ തുടർച്ച പ്രവചിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു. ബെഞ്ച്മാർക് സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും മൂന്ന് ശതമാനത്തോളം ഉയർന്ന് പുതിയ റെക്കോഡ് ലെവലിലെത്തി. എല്ലാ സെക്ടറുകളിലും നിക്ഷേപകരുടെ ഉയർന്ന വാങ്ങൽ ദൃശ്യമാണ്. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും പുതിയ റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ചു, ഏകദേശം 4 ശതമാനം വീതം സൂചികകൾ ഉയർന്നു.

സെൻസെക്‌സ് 2,082.17 പോയിൻ്റ് അഥവാ 2.82 ശതമാനം ഉയർന്ന് 76,043.48ലും നിഫ്റ്റി 628.60 പോയിൻ്റ് അഥവാ 2.79 ശതമാനം ഉയർന്ന് 23,159.30 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 2430 ഓഹരികൾ നേട്ടത്തിലാണ്, 311 ഓഹരികൾ ഇടിഞ്ഞു, 99 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ്, ശ്രീറാം ഫിനാൻസ്, എൻടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. എൽടിഐ മൈൻഡ്‌ട്രീ, ഐഷർ മോട്ടോഴ്‌സ് എന്നിവ ഒഴികെ നിഫ്റ്റിയിലെ 48 ഓഹരികളും നേട്ടമുണ്ടാക്കി.

സെക്ടറിൽ സൂചികകൾ

13 പ്രധാന സെക്ടറൽ സൂചികകൾ പച്ചയിലാണ്. നിഫ്റ്റി എനർജി, നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി റിയൽറ്റി എന്നിവ മികച്ച നേട്ടമുണ്ടാക്കി, ഓരോന്നും 4-5 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ഫാർമയും നിഫ്റ്റി ഹെൽത്ത്‌കെയറും ഏറ്റവും ചെറിയ നേട്ടം കൈവരിച്ചു, രണ്ട് സൂചികകളും 1.2 ശതമാനം വർദ്ധിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 4 ശതമാനം ഉയർന്ന് 44,560.97 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലെത്തി. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 3.6 ശതമാനം ഉയർന്ന് 48,973.96 എന്ന റെക്കോഡും കൈവരിച്ചു.

എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, പവർ ഗ്രിഡ് എന്നിവയുൾപ്പെടെ 200 ഓളം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ ഓസ്‌ട്രേലിയ, ജപ്പാൻ, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. ചൈനീസ് വിപണികൾ ഇടിവിൽ വ്യാപാരം തുടരുന്നു.

സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം താഴ്ന്ന് 2341 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.10 ശതമാനം താഴ്ന്ന് 81 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.46 ശതമാനം താഴ്ന്ന് 83.06 എത്തി.