image

27 July 2025 1:32 PM IST

Stock Market Updates

ഒലിച്ചുപോയത് 2.22 ലക്ഷം കോടി; ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്

MyFin Desk

ഒലിച്ചുപോയത് 2.22 ലക്ഷം കോടി; ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്
X

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.22 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. റിലയന്‍സിന് മാത്രം 1,14,687 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 18,83,855 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസ് 29,474 കോടി, എല്‍ഐസി 23,086 കോടി, ടിസിഎസ് 20,080 കോടി, ബജാജ് ഫിനാന്‍സ് 17,524 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 17,339 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

നേട്ടമുണ്ടാക്കി എച്ച്ഡിഎഫ്‌സി ബാങ്ക്

വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ 37,161 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക് 35,814 കോടി, ഭാരതി എയര്‍ടെല്‍ 20,841 കോടി, എസ്ബിഐ 9,685 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.