image

23 Aug 2023 3:37 PM IST

Stock Market Updates

ചാഞ്ചാട്ടത്തിനൊടുവില്‍ ഇരു വിപണികളും നേട്ടത്തില്‍

Sandeep P S

both markets gain after volatility |nifty | sensex
X

Summary

  • ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളില്‍ മുന്നേറ്റം


ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടയുള്ള തുടക്കത്തിനു ശേഷം സമ്മിശ്ര ആഗോള വിപണി പ്രവണതകളുടെയും തുടർച്ചയായ വിദേശ ഫണ്ട് ഒഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ വിപണി ഇടിവിലേക്ക് നീങ്ങി. എന്നാല്‍ ഉച്ചയ്ക്കു ശേഷം വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തി. പാശ്ചാത്യ വിപണികള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതും ഇതിന് വഴിവെച്ചു. ചന്ദ്രയാന്‍ 3 വിജയകരമായി ലാന്‍ഡിംഗിലേക്ക് നീങ്ങുന്നതിന്‍റ ഫലമായി ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ മുന്നേറി.

ബിഎസ്ഇ സെൻസെക്‌സ് 193.10 പോയിന്റ് അഥവാ 0.30 ശതമാനം ഉയർന്ന് 65,413.13ല്‍ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി 47.55 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 19,444ല്‍ എത്തി.

സെൻസെക്‌സ് പാക്കിൽ നിന്ന്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്‌ട്രീസ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജിയോ ഫിനാൻഷ്യൽ സർവീസസ്, ഭാരതി എയർടെൽ, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ ഇടിവിലാണ്

ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഹോങ്കോങ്ങും പച്ചയിലാണ്. അതേസമയം, സിയോളും ഷാങ്ഹായും താഴ്ന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായാണ് അവസാനിച്ചത്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 495.17 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 3.94 പോയിന്റ് അല്ലെങ്കിൽ 0.01 ശതമാനം ഉയർന്ന് 65,220.03 ൽ എത്തി. നിഫ്റ്റി 2.85 പോയിന്റ് അഥവാ 0.01 ശതമാനം ഉയർന്ന് 19,396.45 ൽ എത്തിയിരുന്നു.