image

3 Aug 2025 9:43 AM IST

Stock Market Updates

ടോപ് ടെന്‍ കമ്പനികളില്‍ ഏഴിനും ഇടിവ്; നഷ്ടം 1.35 ലക്ഷം കോടി

MyFin Desk

mcap, 1.66 lakh crore loss for eight companies
X

Summary

  • ടിസിഎസിന് ഏറ്റവും വലിയ തിരിച്ചടി
  • റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയ്ക്ക് നേട്ടം


കഴിഞ്ഞ ആഴ്ച രാജ്യത്തെ ടോപ് ടെന്‍ കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണിമൂല്യം 1.35 ലക്ഷം കോടി രൂപ ഇടിഞ്ഞു. ഇതില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ ആഴ്ച ബിഎസ്ഇ സൂചിക 863.18 പോയിന്റ് അഥവാ 1.05 ശതമാനമാണ് ഇടിഞ്ഞത്.

ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യത്തിലാണ് 1,35,349.93 കോടി രൂപയുടെ ഇടിവ് നേരിട്ടത്.

എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധനയുണ്ടായി. ഈ മൂന്ന് സ്ഥാപനങ്ങളും ചേര്‍ന്ന് വിപണി മൂല്യത്തില്‍ 39,989.72 കോടി രൂപ കൂട്ടിച്ചേര്‍ത്തു.

ടിസിഎസിന്റെ മൂല്യം 47,487.4 കോടി രൂപ ഇടിഞ്ഞ് 10,86,547.86 കോടി രൂപയായി. വിപണിയിലെ ഏറ്റവും വലിയ തിരിച്ചടി ടിസിഎസിനായിരുന്നു.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം (എംക്യാപ്) 29,936.06 കോടി രൂപ ഇടിഞ്ഞ് 10,74,903.87 കോടി രൂപയായി.

ബജാജ് ഫിനാന്‍സിന്റെ മൂല്യം 22,806.44 കോടി രൂപ ഇടിഞ്ഞ് 5,44,962.09 കോടി രൂപയിലെത്തി.. ഇന്‍ഫോസിസിന്റെ മൂല്യം 18,694.23 കോടി രൂപ ഇടിഞ്ഞ് 6,10,927.33 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംക്യാപ് 11,584.43 കോടി രൂപ കുറഞ്ഞ് 7,32,864.88 കോടി രൂപയാകുകയും ചെയ്തു.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 3,608 കോടി രൂപയാണ് ഇടിഞ്ഞത്. ഇപ്പോള്‍ കമ്പനിയുടെ വിപണിമൂല്യം 10,50,215.14 കോടി രൂപയാണ്. എല്‍ഐസിയുടെ വിപണി മൂല്യം 1,233.37 കോടി രൂപ ഇടിഞ്ഞ് 5,59,509.30 കോടി രൂപയായി.

എന്നാല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ വിപണി മൂല്യം 32,013.18 കോടി രൂപ കൂടി, ഇതോടെ കമ്പനിയുടെ മൂല്യം 5,99,462.97 കോടി രൂപയായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 5,946.67 കോടി രൂപ ഉയര്‍ന്ന് 15,44,025.62 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 2,029.87 കോടി രൂപ ഉയര്‍ന്ന് 18,85,885.39 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് എന്നിവയാണ്.