image

11 May 2025 3:34 PM IST

Stock Market Updates

ടോപ്‌ടെന്നില്‍ എട്ട് കമ്പനികള്‍ക്ക് ഇടിവ്; നഷ്ടം 1.60 ലക്ഷം കോടിയെന്ന് റിപ്പോര്‍ട്ട്

MyFin Desk

mcap of five companies worth rs 1.85 trillion fell
X

Summary

  • ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
  • ഹിന്ദുസ്ഥാന്‍ യൂണിലിവറും ഇന്‍ഫോസിസും നേട്ടത്തില്‍


കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ എട്ട് കമ്പനികളുടെ സംയോജിത വിപണി മൂല്യത്തില്‍ 1,60,314.48 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടപ്പോള്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നേട്ടമുണ്ടാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 59,799.34 കോടി രൂപ ഇടിഞ്ഞ് 18,64,436.42 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 30,185.36 കോടി രൂപ ഇടിഞ്ഞ് 9,90,015.33 കോടി രൂപയിലെത്തി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 27,062.52 കോടി രൂപ ഇടിഞ്ഞ് 14,46,294.43 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 18,429.34 കോടി രൂപ ഇടിഞ്ഞ് 6,95,584.89 കോടി രൂപയാകുകയും ചെയ്തു.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം (എംകാപ്പ്) 13,798.85 കോടി രൂപ കുറഞ്ഞ് 5,36,927.95 കോടി രൂപയിലെത്തി.

ഐടിസിയുടെ മൂല്യം 8,321.89 കോടി രൂപ ഇടിഞ്ഞ് 5,29,972.97 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ എംക്യാപ് 2,138.29 കോടി രൂപ ഇടിഞ്ഞ് 10,53,891.62 കോടി രൂപയാകുകയും ചെയ്തു.ടിസിഎസിന്റെ എംക്യാപ് 578.89 കോടി രൂപ കുറഞ്ഞ് 12,45,418.09 കോടി രൂപയാകുകയും ചെയ്തു.

എന്നാല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ എംക്യാപ് 2,537.56 കോടി രൂപ ഉയര്‍ന്ന് 5,48,382.85 കോടി രൂപയാകുകയും ഇന്‍ഫോസിസിന്റെ വിപണി മൂല്യം 415.33 കോടി രൂപ വര്‍ധിച്ച് 6,26,083.70 കോടി രൂപയാകുകയും ചെയ്തു.

ടോപ് -10 ക്രമത്തില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവ തൊട്ടു പിന്നിലുണ്ട്.