image

4 Aug 2025 5:32 PM IST

Stock Market Updates

നിഫ്റ്റി 50 കമ്പനികള്‍ 10% മുന്നേറുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

nifty 50 companies to advance 10%, report says
X

Summary

റിപ്പോ നിരക്കിലെ കുറവ്, നികുതി ആനുകൂല്യങ്ങള്‍ ഇവ കമ്പനികള്‍ക്ക് ഗുണം ചെയ്യും


നിഫ്റ്റി 50 കമ്പനികള്‍ പ്രതി ഓഹരി വരുമാനത്തില്‍ 10 ശതമാനം മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് മോത്തിലാല്‍ ഒസ്വാള്‍. കരുത്താവുന്നത് സര്‍ക്കാരിന്റെ മൂലധന പിന്തുണയും പണനയവും.

2025 സാമ്പത്തിക വര്‍ഷത്തില്‍ 1 ശതമാനം മുന്നേറ്റമാണ് നിഫ്റ്റി 50 കമ്പനികള്‍ കാഴ്ച വച്ചത്. ഇവിടെ നിന്ന് ഈ സാമ്പത്തിക വര്‍ഷം വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ വ്യക്തമാക്കുന്നത്.

റിപ്പോ നിരക്കിലെ കുറവ്, നികുതി ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കമ്പനികള്‍ക്ക് ഗുണം ചെയ്യും. മാക്രോ ഇക്കണോമിക് ഘടകങ്ങളും കോര്‍പറേറ്റ് മേഖലയ്ക്ക് അനുകൂലമാണ്. 2025 ഏപ്രിലിലെ തകര്‍ച്ചയില്‍ നിന്ന് വിപണികള്‍ കുത്തനെ തിരിച്ച് വരവ് നടത്തിയിട്ടുണ്ട്. താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്ന് ജൂലൈയില്‍ നേരിയ തകര്‍ച്ച കണ്ടെങ്കിലും പ്രതീക്ഷകള്‍ നിലനില്‍ക്കുന്നുണ്ട്. ആദ്യ പാദഫലങ്ങളും ന്യായമായ മൂല്യനിര്‍ണ്ണയങ്ങളും ഇതിന് അടിവരയിടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

നിഫ്റ്റി മിഡ് ക്യാപ് കമ്പനികളിലും പോസീറ്റീവ് നിരീക്ഷണമാണ് ബ്രോക്കറേജ് പങ്ക് വച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രി,. കണ്‍സ്യൂമര്‍, ടെലികോം മേഖലകളിലെ കമ്പനികള്‍ കരുത്ത് കാണിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.