17 Nov 2023 5:47 PM IST
Summary
- ഇടിവ് തുടർന്ന് ബാങ്കിങ് മേഖല
- മണപ്പുറം ഫൈനാൻസ് ഓഹരികൾ 3.46 ശതമാനം ഇടിവ് രേഖപ്പെടുത്തി
- രണ്ട് ശതമാനം ഇടിഞ്ഞ കേരള ആയുർവേദ
നവംബർ 17-ലെ വ്യാപാരം അവസാനിക്കുമ്പോൾ എക്കാലത്തെയും ഉയർന്ന വില തൊട്ട് ഫിലിപ്സ് കാർബൺ ബ്ലാക്ക് (പിസിബിഎൽ). ഓഹരികൾ വ്യാപാരമദ്ധ്യേ 10.19 ശതമാനം നേട്ടം നൽകി ഉയർന്ന വിലയായി 244.9 രൂപയിലെത്തിയിരുന്നു. 2017 ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനമാണ് ഓഹരി രേഖപ്പെടുത്തിയത്. നടപ്പു വർഷാരംഭം മുതൽ ഇന്ന് വരെ ഓഹരികൾ 84 ശതമാനം ഉയർന്നു. മുൻ ദിവസത്തെ ക്ലോസിങ് പ്രൈസിൽ നിന്നും 7.60 ശതമാനം ഉയർന്ന് ഓഹരികൾ 239.15 രൂപയിൽ ക്ലോസ് ചെയ്തു.
ദീർഘകാല പ്രകടനം നോക്കുമ്പോൾ, കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ ഓഹരികൾ 204 ശതമാനമാണ് നേട്ടം നൽകിയത്. പത്തു വർഷത്തെ കാലയളവിൽ ഓഹരികൾ 4170 ശതമാനം ഉയർന്നു. ഓഹരിയൊന്നിന് 5.62 രൂപയിൽ നിന്നും നിലവിലെ 239.15 രൂപയോളമാണ് ഉയർന്നത്. ജെഎം ഫിനാൻഷ്യലിലെ അനലിസ്റ്റുകൾ നടത്തിയ പ്രവചനങ്ങൾ അനുസരിച്ച്, ഓഹരികളിൽ ധീർകകാല മുന്നേറ്റം കാനുണ്ടെന്നു വ്യക്തമാക്കി.
ബാങ്കിങ് മേഖല ഇടിവ് തുടരുന്നു. സിഎസ്ബി ബാങ്ക് 0.85 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.34 ശതമാനവും ഫെഡറൽ ബാങ്ക് 1.40 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.96 ശതമാനവും ഇന്നത്തെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി.
ഇടിവ് തുടർന്നിരുന്നു കല്യാൺ ജ്വലേഴ്‌സ് ഇന്ന് വ്യപാരവസാനം 1.15 ശതമാനം ഉയർന്നു 317.10 രൂപയിൽ എത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 0.26 ശതമാനം ഉയർന്ന് 1081.45 രൂപയിൽ ക്ലോസ് ചെയ്തു.
പാദഫലത്തിന് ശേഷം നേട്ടത്തിലായിരുന്ന മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്ന് 3.46 ശതമാനം ഇടിവ് രേഖപ്പെടുത്തി.വ്യാപാരവസാനം ഓഹരികൾ 5.55 രൂപയുടെ നഷ്ടം നൽകി. രണ്ട് ശതമാനം ഇടിഞ്ഞ കേരള ആയുർവേദ ഓഹരികൾ 229.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 1.60 ശതമാനം താഴ്ന്ന് 718.85 രൂപയിൽ ക്ലോസ് ചെയ്തു.